അമേരിക്കയെ ബോംബിട്ട് തകര്‍ക്കുന്ന ഡെമോ വീഡിയോ പ്രദര്‍ശിപ്പിച്ച് ഉത്തര കൊറിയ

ഉത്തര കൊറിയയും അമേരിക്കയും തമ്മിലുള്ള പരസ്പര വെല്ലുവിളികളും യുദ്ധാഹാന്വങ്ങളും നടക്കുന്നതിനിടെ അമേരിക്കയില്‍ ബോംബിടുന്ന വീഡിയോ ദൃശ്യം ഒരുക്കിയിരിക്കുകയാണ് ഉത്തരകൊറിയ.
ഉത്തര കൊറിയയുടെ സ്ഥാപകനായ കിം ഇല്‍ സുങ്ങിന്റെ പിറന്നാളാഘോഷത്തിന്റെ ഭാഗമായി നടന്ന സൈനിക ആഘോഷത്തിനിടെയാണ് അമേരിക്കയില്‍ ബോംബിടുന്നതിന്റെ ദൃശ്യങ്ങള്‍ വേദിയില്‍ ചടങ്ങിന് മോടി കൂട്ടാന്‍ ഉപയോഗിച്ചത്. ഇത് കണ്ട് കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്ന ഉത്തര കൊറിയ പ്രസിഡന്റ് കിം ജോങ് ഉന്നിനെയും വീഡിയോയില്‍ കാണാം.പേര് വ്യക്തമാക്കാത്ത ഒരു അമേരിക്കന്‍ നഗരത്തില്‍ ഉത്തര കൊറിയ തൊടുത്തു വിട്ട ഭൂഖണ്ഡാനന്തര മിസ്സൈല്‍ പതിക്കുന്നതും പൊട്ടിത്തെറിക്കുന്നതുമാണ് ദൃശ്യങ്ങളില്‍ കാണുന്നത്. എരിയുന്ന നഗരത്തില്‍ കീറിപ്പറിഞ്ഞ അമേരിക്കന്‍ പതാകയെയും പ്രതീകാത്മകമായി വീഡിയോയില്‍ കാണിച്ചിരിക്കുന്നു.
അനേകം പേരെ കുഴിച്ചുമൂടിയ സെമിത്തേരിക്കയ്ക്ക് മുകളില്‍ അമേരിക്കന്‍ പതാക പാറുന്നതും പ്രതീകാത്മകമായി ഉത്തര കൊറിയന്‍ സൈന്യം ദൃശ്യവത്കരിച്ചിട്ടുണ്ട്.
ഉത്തര കൊറിയ സര്‍ക്കാര്‍ ചാനലിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്.
https://www.facebook.com/Malayalivartha
























