അഗ്‌നി ബാധയില്‍ നിന്നും കുടുംബത്തെ രക്ഷിച്ച ആട്!!

അഗ്‌നിബാധയില്‍ നിന്നും ഒരു കുടുംബത്തെ മുഴുവന്‍ രക്ഷിച്ച ആട്. കേട്ടാല്‍ വിശ്വസിക്കാന്‍ അല്‍പം പ്രയാസമാണ്. എന്നാല്‍ അങ്ങിനെ ഒന്നു സംഭവിച്ചു. അമേരിക്കയിലെ ആര്‍ക്കന്‍സാസിലാണ് സംഭവം. രാത്രി ആട് ദേഹത്തു ചാടിമറിയുന്നത് അറിഞ്ഞാണ് 10 വയസുകാരന്‍ അബിഗേയ്ല്‍ ബ്രുസ് ചാടിയെഴുന്നേല്‍ക്കുന്നത്.അപ്പോള്‍ കണ്ടത് വീടിനുള്ളില്‍ മുഴുവന്‍ പുകകൊണ്ട് നിറയുന്നതാണ്. ബ്രൂസ് ഉടന്‍ തന്നെ അച്ഛനെയും അമ്മയേയും വിളിച്ചുണര്‍ത്തുകയായിരുന്നു.
വീടിനുള്ളില്‍ തീ കത്തി പുക നിറയുന്നത് കണ്ട ഇവര്‍ ഉടന്‍ തന്നെ പുറത്തിറങ്ങി ഫയര്‍ ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. അവരെത്തുമ്പോഴേക്കും വീട്ടുപകരണങ്ങള്‍ ഏകദേശം കത്തി നശിച്ചിരുന്നു. പക്ഷെ വീട്ടില്‍ ഉണ്ടായിരുന്നവര്‍ പരിക്കുകള്‍ ഒന്നുമേല്‍ക്കാതെ രക്ഷപെട്ടു.
വീട്ടില്‍ പുക കൊണ്ട് നിറഞ്ഞപ്പോള്‍ ശ്വാസം മുട്ടിയതിനാലാണ് ആട് എഴുന്നേല്‍പ്പിച്ചതെന്നാണ് ഇവര്‍ പറയുന്ന്. എന്തായാലും തങ്ങളുടെ ജീവന്‍ രക്ഷിച്ച ആടിനോട് നന്ദി പറഞ്ഞ് മതിയായിട്ടില്ല ഈ കുടുംബത്തിന്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാം അഗ്‌നിബാധയ്ക്കു കാരണമെന്നാണ് കരുതുന്നത്.
https://www.facebook.com/Malayalivartha
























