പണം മുടക്കാതെ ഒരു കാര്‍ സ്വന്തമാക്കാന്‍ അവസരം കിട്ടിയാല്‍ എല്ലാവരും ഒരു കൈ നോക്കും; എന്നാല്‍ ചുംബിച്ച് കാര്‍ സ്വന്തമാക്കിയ ആളെപ്പറ്റി കേട്ടിട്ടുണ്ടോ

അമേരിക്കയിലെ ടെക്‌സാസ് സ്വദേശി ദിലിനി ജയസൂര്യയാണ് കാറില്‍ ചുംബിച്ച് കിയ ഒപ്റ്റിമ സ്വന്തമാക്കിയത്. ടെക്‌സാസിലെ എഫ്എം റേഡിയോ സ്‌റ്റേഷനായ കിസ് എഫ്എം 96.7 നടത്തിയ കിസ് എ കിയ മത്സരത്തിലൂടെയാണ് ദിലിനിക്ക് ഏകദേശം 15 ലക്ഷം രൂപ വില വരുന്ന കിയ ഒപ്റ്റിമ ലഭിച്ചത്.
കാര്‍ ലഭിക്കാനായി 50 മണിക്കൂറാണ് ദിലിനി കാറില്‍ ചുംബിച്ചത്. 20 പേരുമായി ആരംഭിച്ച മത്സരത്തില്‍ ആദ്യ 24 മണിക്കൂറിന് ശേഷം 11 പേരും അവസാനിപ്പിച്ചപ്പോള്‍ 7 പേരുമായിരുന്നു ഉണ്ടായിരുന്നത്. തുടര്‍ന്ന് നറക്കെടുപ്പിലൂടെയാണ് ദിലിനിയെ വിജയിയായി പ്രഖ്യാപിച്ചത്. ഓരോ മണിക്കൂര്‍ കൂടുമ്പോഴും പത്ത് മിനിട്ട് ഇടവേള നല്‍കിയാണ് 50 മണിക്കൂര്‍ നീണ്ടു നിന്ന ചുംബന മത്സരം സംഘടിപ്പിച്ചത്.
കൊറിയന്‍ കാര്‍ നിര്‍മാതാക്കളായ കിയയുടെ സെ!ഡാനാണ് ഒപ്റ്റിമ. ഏകദേശം 23,095 ഡോളറാണ് ഒപ്റ്റിമയുടെ വില. 2.4 ലീറ്റര്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന കാറിന് 185 ബിഎച്ച്പി കരുത്തുണ്ട്.
https://www.facebook.com/Malayalivartha
























