അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ആക്രമണത്തില്‍ 50 സൈനികര്‍ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനിലെ വടക്കന്‍ ബാല്‍ഖ് പ്രവിശ്യയിലുള്ള സൈനിക താവളത്തില്‍ താലിബാന്‍ ഭീകരര്‍ നടത്തിയ അന്പതോളം സൈനികര്‍ കൊല്ലപ്പെട്ടു. നിരവധി സൈനികര്‍ക്ക് പരിക്കേറ്റു. മസാര്‍ ഇ ഷരീഫ് നഗരത്തിലെ സൈനിക താവളത്തിന് സമീപമുള്ള മോസ്‌കിലാണ് ആക്രമണമുണ്ടായത്.
വെള്ളിയാഴ്ച സൈനിക വേഷത്തില്‍ ചെക്ക്‌പോസ്റ്റ് കടന്ന താലിബാന്‍ ഭീകരരാണ് ആക്രമണം നടത്തിയതെന്ന് സൈനിക വക്താവ് അറിയിച്ചു. മോസ്‌കിനും സൈനിക താവളത്തിനും ഇടയിലുള്ള ഭാഗത്ത് വച്ച് ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ മണിക്കൂറുകളോളം നീണ്ടിരുന്നുവെന്നു സൈനിക കമാന്‍ഡര്‍ പറഞ്ഞു.
മസാര്‍ ഇ ഷരീഫിലേത് അഫ്ഗാന്‍ ദേശീയ സൈന്യത്തിന്റെ 209ാം ബറ്റാലിയന്റെ താവളമാണ്.
https://www.facebook.com/Malayalivartha























