ഫ്രഞ്ച് കലാകാരന്‍ പുതിയ സാഹസവുമായി രംഗത്ത്; അമ്മക്കോഴിയെപ്പോലെ അടയിരുന്നു മുട്ട വിരിയിച്ചാണ് വിചിത്ര സാഹസങ്ങളുടെ കലാകാരന്‍

പാറക്കല്ലിനുള്ളിലും ശില്‍പത്തിനുള്ളിലുമൊക്കെ ആഴ്ചകളോളം കൂളായി കഴിഞ്ഞു പുറത്തിറങ്ങുന്ന ഫ്രഞ്ച് കലാകാരന്‍ പുതിയ സാഹസവുമായി രംഗത്ത്. അമ്മക്കോഴിയെപ്പോലെ അടയിരുന്നു മുട്ട വിരിയിച്ചാണ് വിചിത്ര സാഹസങ്ങളുടെ കലാകാരന്‍ ഏബ്രഹാം പ്വാംഷെവല്‍ വീണ്ടും വാര്‍ത്ത സൃഷ്ടിച്ചത്.
പാരിസിലെ പലി ദി ടോക്കിയോ കണ്ടംപററി ആര്‍ട് മ്യൂസിയത്തിലെ ചില്ലുകൂട്ടിനുള്ളില്‍ പത്തു മുട്ടകളുടെ മേല്‍ മൂന്നാഴ്ചയോളം അടയിരുന്നു പ്വാംഷെവല്‍. ഒരു പാത്രത്തില്‍ മുട്ടകളുമായി ചൂടുള്ള പുതപ്പു പുതച്ച് മൂന്നാഴ്ച ഒരേയിരുപ്പ്. ഭക്ഷണം കഴിക്കാനും മറ്റുമായി ദിവസം അര മണിക്കൂറില്‍ കൂടുതല്‍ കസേര വിട്ടുപോയതേയില്ല.
വിചിത്ര കണ്ടുപിടിത്തങ്ങളിലൂടെ വാര്‍ത്ത സൃഷ്ടിച്ചിട്ടുള്ളയാളാണ് ഇദ്ദേഹത്തിന്റെ പിതാവ് ക്രിസ്റ്റ്യന്‍ പ്വാംഷെവല്‍. ഇദ്ദേഹത്തിനു പടിഞ്ഞാറന്‍ ഫ്രാന്‍സിലുള്ള കൃഷിയിടത്തില്‍ കോഴിക്കുഞ്ഞുങ്ങള്‍ക്ക് ഇനി സുഖജീവിതം.
https://www.facebook.com/Malayalivartha























