പെണ്‍കുട്ടികളുടെ ലിംഗ ചേതനത്തിനു കൂട്ടുനിന്ന ഇന്ത്യന്‍ ഡോക്ടറും ഭാര്യയും യൂഎസില്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലിംഗഛേദനം ചെയ്യാന്‍ ഇന്ത്യന്‍ വംശജനായ നാഗര്‍വാള എന്ന ഡോക്ടറിന് കൂട്ടുനിന്ന ഇന്ത്യന്‍ വംശജനായ ഡോക്ടറും ഭാര്യയും അറസ്റ്റില്‍. മിഷിഗണില്‍ താമസിക്കുന്ന ഫക്രുദ്ദീന്‍ അത്തര്‍(54), ഇയാളുടെ ഭാര്യ ഫരീദാ അത്തര്‍(50) യമുന നാഗര്‍വാള എന്നിവരെയാണ് എഫ് ജി എം നടത്തിയതിന് അറസ്റ്റ് ചെയ്തത്. 1997 നു ശേഷം പെണ്‍കുട്ടികള്‍ക്കിടയില്‍ ചേലാകര്‍മ്മം നടത്തുന്നത് നാല് മടങ്ങായി വര്‍ധിച്ചിട്ടുളള യു എസ്സില്‍ ഇത് ക്രിമിനല്‍ കുറ്റമായാണ് കണക്കാക്കപ്പെടുന്നത്.
ഗുജറാത്തിലെ ബറോഡ മെഡിക്കല്‍ കോളേജില്‍ നിന്ന് എം ബി ബി എഎസ് ബിരുദം നേടിയയാളായ ഫക്രുദ്ദീന്‍ നടത്തുന്ന ക്ലിനിക്കില്‍ നാഗര്‍വാള ചെറിയ പെണ്‍കുട്ടികളുടെ ലിംഗഛേദം നടത്തി ക്കൊടുക്കാറുണ്ടായിരുന്നു. നാഗര്‍വാളയ്ക്ക് നിയമവിരുദ്ധമായ കാര്യം ചെയ്യാന്‍ സൗകര്യം ഒരുക്കി കൊടുത്തു എന്നതാണ് അത്തര്‍ കുടുംബത്തിന് മേല്‍ ചുമത്തപ്പെട്ട കുറ്റം. 5.13 ലക്ഷം പെണ്‍കുട്ടികള്‍ യു എസ്സില്‍ ചേലാ കര്‍മ്മ ഭീഷണി നേരിടുന്നവരാണെന്നാണ് പഠനങ്ങള്‍.
https://www.facebook.com/Malayalivartha























