Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  വയനാട്ടിൽ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശനം നടത്തും


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

പൈലറ്റ് രണ്ട് മണിക്കൂര്‍ വിമാനത്തില്‍ കിടന്നുറങ്ങി...പണി പോയി

07 MAY 2017 07:16 PM IST
മലയാളി വാര്‍ത്ത

305 പേരുമായി പറന്ന യാത്രാവിമാനത്തില്‍ പൈലറ്റ് രണ്ട് മണിക്കൂര്‍ കിടന്നുറങ്ങി. വിമാനത്തിന്റെ നിയന്ത്രണം ട്രെയിനിയായ പൈലറ്റിനു കൈമാറി ഉറങ്ങാന്‍ പോയ പാക് പൈലറ്റിന്റെ ജോലി തെറിച്ചു. ഇസ്‌ലാമാബാദില്‍നിന്നു ലണ്ടനിലേക്കു പോവുകയായിരുന്ന പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് (പിഐഎ) വിമാനത്തിലാണു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വിമാനം പറന്നുയര്‍ന്ന ഉടനെ വിമാനത്തിന്റെ നിയന്ത്രണം ട്രെയിനി പൈലറ്റിനു കൈമാറി മുഖ്യ പൈലറ്റായ ആമിര്‍ അക്തര്‍ ഹാഷ്മി ബിസിനസ് ക്ലാസിലെ കാബിനില്‍ പോയിരുന്ന് ഉറങ്ങുകയായിരുന്നു.

ഇക്കഴിഞ്ഞ ഏപ്രില്‍ 26നാണു സംഭവം അരങ്ങേറിയത്. ഇസ്‌ലാമാബാദ  ലണ്ടന്‍ വിമാനത്തില്‍ ഹാഷ്മിക്കൊപ്പം മുഖ്യ ഓഫിസറായ അലി ഹസ്സന്‍ യസ്ദാനിയും ട്രെയിനി പൈലറ്റായ മുഹമ്മദ് ആസാദ് അലിയുമാണു ഡ്യൂട്ടിയിലുണ്ടായിരുന്നത്. ട്രെയിനികളായി വരുന്ന വൈമാനികര്‍ക്കു പരീശിലനം നല്‍കുന്നതിന്റെ ചുമതലകൂടി വഹിക്കുന്ന ഹാഷ്മിക്ക്, ഈ ഇനത്തില്‍ മാത്രം ഒരു ലക്ഷം രൂപയോളം പ്രതിഫലമായി ലഭിക്കുന്നുണ്ടെന്നു പാകിസ്താനിലെ ദേശീയ മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.

ട്രെയിനിയായെത്തിയ മുഹമ്മദ് ആസാദ് അലിയെ ഒപ്പമിരുത്തി പരിശീലിപ്പിക്കുന്നതിനു പകരം, വിമാനത്തിന്റെ സമ്പൂര്‍ണ നിയന്ത്രണം ട്രെയിനിയെ ഏല്‍പ്പിച്ച് ഇയാള്‍ ഉറങ്ങാന്‍ പോവുകയായിരുന്നു. രണ്ടു മണിക്കൂറിലേറെ സമയം ഇയാള്‍ സീറ്റില്‍ കിടന്നുറങ്ങിയത്രെ.

വിമാന യാത്രക്കാരില്‍ ഒരാള്‍ പൈലറ്റ് ബിസിനസ് ക്ലാസിലെ സീറ്റിലിരുന്ന് ഉറങ്ങുന്നതിന്റെ ചിത്രമെടുത്തു സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെയാണു സംഭവം പുറംലോകമറിഞ്ഞത്. ചിത്രം പ്രചരിപ്പിക്കുക മാത്രമല്ല, പൈലറ്റ് വരുത്തിയ ഗുരുതര വീഴ്ചയെക്കുറിച്ച് അദ്ദേഹം പരാതി നല്‍കുകയും ചെയ്തു. സംഭവം വിവാദമായതോടെ പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് പൈലറ്റിനെ ജോലിയില്‍നിന്നു തിരിച്ചുവിളിച്ചതായി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.

പാകിസ്താന്‍ എയര്‍ലൈന്‍സ് പൈലറ്റ്‌സ് അസോസിയേഷന്റെ (പിഎഎല്‍പിഎ) മുന്‍ പ്രസിഡന്റു കൂടിയായ ഹാഷ്മിക്കെതിരെ നടപടി സ്വീകരിക്കാന്‍ പിഐഎ ആദ്യം മടിച്ചെങ്കിലും, സമ്മര്‍ദ്ദം ശക്തമായതോടെ ജോലിയില്‍നിന്ന് തിരിച്ചുവിളിക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. പൈലറ്റിനെതിരെ നടപടി സ്വീകരിച്ച വിവരം അറിയിച്ച പിഐഎ വക്താവ് ഡാനിയേല്‍ ഗിലാനി, ഇതു സംബന്ധിച്ച് അന്വേഷണം നടന്നുവരികയാണെന്നും വെളിപ്പെടുത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  വയനാട്ടിൽ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശനം നടത്തും  (5 minutes ago)

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (9 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (9 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (9 hours ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (9 hours ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (9 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (9 hours ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (9 hours ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (9 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (9 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (9 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (9 hours ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (10 hours ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (10 hours ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (10 hours ago)

Malayali Vartha Recommends