Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തലസ്ഥാനത്തെ രണ്ടാം മെഡിക്കല്‍ കോളജിന് 'കെ കരുണാകരന്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ്' എന്ന് നാമകരണം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി


വിദേശയാത്രയും ധനലാഭവും: വ്യാഴാഴ്ചയിലെ ഭാഗ്യരാശികൾ!


ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ ഇല്ലം നിറ ഓഗസ്റ്റ് 18 ചൊവ്വാഴ്ച രാവിലെ എട്ടര മുതൽ ഒന്‍പതര വരെ നടക്കും...


സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത... 3 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..

നിയുക്ത ഫ്രഞ്ച് പ്രസിഡന്റ് മാക്രോണിന് അഭിനന്ദനവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ

08 MAY 2017 08:52 AM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്

80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..

  ഹോർമുസ് കടലിടുക്കിൽ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ, ഇറാനിൽ ശക്തമായ സൈനിക ആക്രമണവുമായി അമേരിക്ക

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം

ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതിയായ 'ബിന്താങ് അദിപൂര്‍ണ ഓഫ് ദി റിപ്പബ്ലിക് ഓഫ് ഇന്തോനേഷ്യ'പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു....

ഫ്രാന്‍സിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഇമ്മാനുവല്‍ മാക്രോണിന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ അഭിനന്ദനം. പുതിയ പ്രസിഡന്റിനെ പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചതായി ഡൗണിംങ് സ്ട്രീറ്റ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ബ്രിട്ടന്റെ വളരെയടുത്ത സഖ്യരാഷ്ട്രമാണ് ഫ്രാന്‍സെന്നും പുതിയ പ്രസിഡന്റുമായി സഹകരിച്ച് മുന്നോട്ടുപോകുമെന്നും വാര്‍ത്താക്കുറിപ്പ് വിശദീകരിക്കുന്നു. യൂറോപ്യന്‍ യൂണിയന്റെ ശക്തമായ കെട്ടുറപ്പും നിലനില്‍പും അനിവാര്യമാണെന്ന് അഭിപ്രായമുള്ള നേതാവാണ് ഇമ്മാനുവല്‍ മാക്രോണ്‍. ബ്രെക്‌സിറ്റിലൂടെ യൂറോപ്യന്‍ യൂണിയന് പുറത്തുപോയ ബ്രിട്ടനോടുള്ള അദ്ദേഹത്തിന്റെ നിലപാട് ഇനിയും വ്യക്തമാകാനുണ്ട്. അതിനാല്‍ ബ്രെക്‌സിറ്റ് ചര്‍ച്ചകളിലെ നിലപാടുകള്‍ അനുസരിച്ചാകും പുതിയ പ്രസിഡന്റുമായുള്ള ബ്രിട്ടന്റെ ബന്ധം.

അടുത്തിടെ ലണ്ടനിലെത്തി തെരേസ മേയെ നേരില്‍കണ്ട് ചര്‍ച്ച നടത്തിയ അദ്ദേഹം ഇരുനേതാക്കളും തമ്മിലുള്ള സൗഹൃദത്തിന് തുടക്കം കുറിച്ചിരുന്നു. നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന മാക്രോണിനെ ഇംഗ്ലീഷ് മാധ്യമങ്ങള്‍ക്കും ഏറെ താല്‍പര്യമാണ്. ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ബ്രിട്ടന്റെ വിവിധ മേഖലകളിലെ വൈദഗ്ധ്യവും കഴിവുകളും പ്രയോജനപ്പെടുത്താനായി കൂടുതല്‍ ആളുകളെ ഫ്രാന്‍സിലേക്ക് സ്വാഗതം ചെയ്യുമെന്ന് മാക്രോണ്‍ വ്യക്തമാക്കിയിരുന്നു.

ബാങ്കിംങ്, വിദ്യാഭ്യാസം, ഗവേഷണം തുടങ്ങിയ മേഖലകളിലെ സഹകരണമാണ് അദ്ദേഹം പ്രധാനമായും എടുത്തുപറഞ്ഞത്. ഏകീകൃത യൂറോപ്യന്‍ വിപണി ശക്തിപ്രാപിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. തിരഞ്ഞെടുപ്പിന്റെ മധ്യത്തിലായതിനാല്‍ ഇതേക്കുറിച്ച് ബ്രിട്ടന്‍ ഔദ്യോഗികമായി പ്രതികരിച്ചിരുന്നില്ല. പുതിയ സര്‍ക്കാര്‍ അധികാരമേറ്റശേഷമേ ഫ്രാന്‍സുമായുള്ള സഹകരണത്തിന്റെ രീതി വ്യക്തമാകൂ.

മാക്രോണിന്റെ വിജയം യൂറോപ്യന്‍ യൂണിയന്‍ കറന്‍സിയായ യൂറോയുടെ മൂല്യം ഉയര്‍ത്തിയിട്ടുണ്ട്. ഏഷ്യന്‍ മാര്‍ക്കറ്റുകളില്‍ യൂറോയ്ക്ക് കഴിഞ്ഞ നവംബറിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്നലെ തിരഞ്ഞെടുപ്പു ഫലം പുറത്തുവന്നതോടെ ഉണ്ടായത്. ലണ്ടനിലെ ഫ്രഞ്ച് എംബസിയില്‍ മാക്രോണിന്റെ വിജയം ആഘോഷിക്കാന്‍ നൂറുകണക്കിന് ഫ്രഞ്ച് പൗരന്മാര്‍ ഒത്തുകൂടി. മൂന്നര ലക്ഷത്തോളം ഫ്രഞ്ചുകാര്‍ ബ്രിട്ടനിലുണ്ടെന്നാണ് കണക്ക്. ഇതില്‍ രണ്ടര ലക്ഷവും ലണ്ടന്‍ നഗരത്തിലാണ്.

. ഇവരില്‍ വോട്ടവകാശമുള്ള ഒരുലക്ഷത്തോളം പേര്‍ക്ക് സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ ലണ്ടനിലെ ഫ്രഞ്ച് എംബസിയില്‍ സൗകര്യമൊരുക്കിയിരുന്നു. ഫ്രഞ്ച് നയതന്ത്ര ഉദ്യോഗസ്ഥര്‍ ലണ്ടന്‍ മെട്രോപൊളിറ്റന്‍ പോലീസിന്റെ സഹകരണത്തോടെയായിരുന്നു കെന്‍സിംങ്ടണില്‍ വോട്ടെടുപ്പിനുള്ള സൗകര്യം ഒരുക്കിയത്.

ലണ്ടനിലെ ഫ്രഞ്ച് വോട്ടര്‍മാരില്‍ മഹാഭൂരിപക്ഷവും ഇമ്മാനുവല്‍ മാക്രോണിനെ അനുകൂലിക്കുന്നവരാണ് . 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഹരിക്കാൻ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ  (4 minutes ago)

തലസ്ഥാനത്തെ രണ്ടാം മെഡിക്കല്‍ കോളജിന് 'കെ കരുണാകരന്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ്' എന്ന് നാമകരണം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി  (10 minutes ago)

തിരുവനന്തപുരത്തെ ജലാശയങ്ങളിൽ നിന്ന് നീക്കം ചെയ്തത് 5 കോടി പ്ലാസ്റ്റിക് കുപ്പികൾക്ക് തുല്യമായ പ്ലാസ്റ്റിക് മാലിന്യങ്ങൾ  (17 minutes ago)

ഫിഫ ലോകകപ്പ്.... ഇനി ക്വാർട്ടർ ഫൈനൽ പോരാട്ടം  (31 minutes ago)

തൊഴിൽ വിജയം, സാമ്പത്തികം, ആരോഗ്യം: (ജൂലൈ 09 സമ്പൂർണ്ണ രാശിഫലം)  (52 minutes ago)

ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ ഇല്ലം നിറ ഓഗസ്റ്റ് 18 ചൊവ്വാഴ്ച രാവിലെ എട്ടര മുതൽ ഒന്‍പതര വരെ നടക്കും...  (1 hour ago)

സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത... 3 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (1 hour ago)

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍  (5 hours ago)

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്  (6 hours ago)

തൃണമൂല്‍ കോണ്‍ഗ്രസിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലെ 440 കോടി രൂപയുടെ അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചു  (6 hours ago)

ഡല്‍ഹിയില്‍ നിര്‍മ്മാണത്തില്‍ ഇരുന്ന കെട്ടിടം തകര്‍ന്നുവീണ് ഒരു മരണം  (6 hours ago)

വനിതാ ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും കയ്യേറ്റം ചെയ്ത മൂന്ന് ശിവസേന പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (6 hours ago)

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും  (6 hours ago)

താന്‍ ജനിച്ച എഗ്മൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മുഖ്യമന്ത്രി വിജയ്‌യുടെ മിന്നല്‍ സന്ദര്‍ശനം  (8 hours ago)

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി  (8 hours ago)

Malayali Vartha Recommends