എഫ്.ബി.ഐ ഡയറക്ടറെ ട്രംപ് പുറത്താക്കി

യു.എസ് കുറ്റാന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐയുടെ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും ജെയിംസ് കോമിയെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുറത്താക്കി. ഹിലരി ക്ലിന്റന്റെ ഇ -മെയില്‍ കേസ് അന്വേഷണം മോശമായി കൈകാര്യം ചെയ്‌തെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടുണ്ട്.
ഹിലരി ക്ലിന്റണ്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി സ്വകാര്യ ഇ -മെയിലുകള്‍ ഉപയോഗിച്ചു എന്ന കേസിന്റെ വിശദാംശങ്ങള്‍ പൊതുസമക്ഷത്തില്‍ ചര്‍ച്ച ചെയ്തതിലൂടെ നീതി വകുപ്പിന്റെ നിയമങ്ങള്‍ കോമി ലംഘിച്ചു. ഇത് ഏജന്‍സിയുടെ വിശ്വാസ്യതയ്ക്ക് കോട്ടമുണ്ടാക്കുകയും നീതി വകുപ്പിനെ മോശമായി ബാധിക്കുകയും ചെയ്തു എന്നാണ് വിലയിരുത്തല്‍.
അറ്റോണി ജനറല്‍, ഡെപ്യൂട്ടി അറ്റോണി ജനറല്‍ എന്നിവരുടെ നിര്‍ദ്ദേശം അംഗീകരിച്ചാണ് ട്രംപ് കോമിയെ പുറത്താക്കിയത്. മുമ്പ് ഹിലരിക്ക് പല സഹായങ്ങളും കോമി നല്‍കിയിരുന്നു എന്ന് ട്രംപ് പരസ്യമായി വിമര്‍ശിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























