ട്വിറ്ററിലൂടെയാണ് ചിൻമയി കൊള്ളയടിക്കപെട്ട വിവരം ലോകത്തെ അറിയിച്ചത്

അമേരിക്കയില്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ സംഗീത പരിപാടി അവതരിപ്പിക്കാന്‍ പോയ ഗായിക ചിന്‍മയിയെ കൊള്ളയടിച്ചു. ഗായികയുടെ പാര്‍ക്ക് ചെയ്തിരുന്ന കാറ് തല്ലിത്തകര്‍ത്താണ് അക്രമി സംഘം വിലപ്പെട്ട സാധനങ്ങള്‍ കൊണ്ടുപോയത്. ട്വിറ്ററിലൂടെയാണ് ചിന്‍മയി ഇക്കാര്യം ലോകത്തെ അറിയിച്ചത്. എന്തൊക്കെ നഷ്ടമായതെന്നു വ്യക്തമായിട്ടില്ല. അമേരിക്കയില്‍ സംഗീത പര്യടനം നടത്തുകയാണ് ചിന്‍മയി.
കാറ് തട്ടിയെടുക്കാനായിരുന്നു അക്രമികള്‍ പദ്ധതിയിട്ടതെന്നാണു പോലീസിനു ലഭിച്ച സൂചന. അയല്‍വാസികളിലൊരാള്‍ ഇതു കാണുകയും അപായ സൂചന മുഴക്കുകയും ചെയ്തതോടെ അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു. ഈ പരിസരത്ത് അപൂര്‍വ്വമായി നടക്കാറുള്ള സംഭവമാണിതെന്ന് ലോക്കല്‍ പൊലീസ് പറയുന്നത്. കഴിഞ്ഞ മാസം അമേരിക്കയില്‍ സംഗീത പരിപാടിക്ക് എത്തിയ ഗായകന്‍ എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ പാസ്‌പോര്‍ട്ടും ഇതുപോലെ നഷ്ടമായിരുന്നു. ഇന്ത്യന്‍ എംബസി അധികൃതരാണ് താല്‍ക്കാലിക പാസ്‌പോര്‍ട്ട് സംഘടിപ്പിച്ചു നല്‍കിയത്.
https://www.facebook.com/Malayalivartha


























