മിടുക്കി...മൂന്നാംനിലയില്‍ നിന്ന് കൈക്കുഞ്ഞ് വീണപ്പോള്‍ കൈനീട്ടി പിടിക്കാന്‍ ശ്രമിച്ച് ആറാംക്ലാസ്സുകാരി

ഈ പെണ്‍കുട്ടി ചെയ്തത് ചെറിയ കാര്യമല്ല. ഏറ്റവും വലിയ കാര്യമെന്നുതന്നെ പറയാം. കാരണം കണ്‍മുമ്പില്‍ ഒരപകടം നടന്നാല്‍ എന്തുചെയ്യണമെന്നറിയാതെ നില്‍ക്കുന്നവരാണ് നമ്മള്‍. എന്നാല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് പതിക്കുന്ന കൈക്കുഞ്ഞിനെ തന്നാലാവുന്ന വിധം ക്യാച്ച് ചെയ്യാന്‍ ശ്രമിക്കുകയാണ് പെണ്‍കുട്ടി.
സിസിടിവി കാമറയില്‍ പതിഞ്ഞ ഈ വീഡിയോ അസ്വസ്ഥമാക്കുന്നതാണെങ്കിലും പെണ്‍കുട്ടിയുടെ പരിശ്രമം ആ വീഡിയോയെ ജനഹൃദയങ്ങളോടടക്കി. ചൈനയിലെ ഷിന്‍ഷിയാങ്ങില്‍ മെയ് 9നാണ് സംഭവം. ചൈനപ്ലസ് സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നതിങ്ങനെയാണ്.
ചെന്‍ കേയു എന്ന ആറാംക്ലാസ്സുകാരി പെണ്‍കുട്ടി സഹപാഠികള്‍ക്കൊപ്പം തെരുവിലൂടെ നടന്നു പോവുകയാണ്. എന്നാല്‍ തെരുവിനോട് ചേര്‍ന്നുള്ള കെട്ടിടത്തിന് മുകളിലേക്കായി അവളുടെ ശ്രദ്ധ. തന്റെ കൈകള്‍ നീട്ടി, നിമിഷങ്ങള്‍ക്കുള്ളില്‍ കെട്ടിടത്തിന് തൊട്ടു താഴേയ്ക്ക അവള്‍ നീങ്ങിയെങ്കിലും തൊട്ടപ്പുറത്തായി കൈക്കുഞ്ഞ് വഴിയില്‍ വീഴുകയായിരുന്നു. റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബൈക്കില്‍ തട്ടിയതിനാല്‍ കുട്ടിക്ക് വലിയ പരിക്കൊന്നും പറ്റിയില്ല. പെണ്‍കുട്ടി ഉടന്‍ തന്നെ പരുക്കുണ്ടോ എന്ന് നോക്കിക്കൊണ്ട് കുഞ്ഞിനെ കയ്യിലെടുക്കുന്നുണ്ട്.
2വയസ്സ് മാത്രം പ്രായമുള്ള കുട്ടി അമ്മയെത്തേടിയാണ് മൂന്നാംനിലയിലെ തുറന്ന് കിടക്കുന്ന ജനാലയ്ക്കരികിലേക്കെത്തുന്നത്. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. വീഴ്ച്ചയില്‍ കുട്ടിക്ക് കാര്യമായ പരിക്കുകളൊന്നുമില്ലെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.
https://www.facebook.com/Malayalivartha





















