വിവാഹമോചനം നേടിയ ഭാര്യയോട് ഭര്‍ത്താവ് പ്രതികാരം ചെയ്തത്?

വിവാഹമോചനം നേടിയ ഭാര്യയോട് ഭര്‍ത്താവ് പ്രതികാരം ചെയ്തത് അല്പം കടന്ന് പോയി. അവസാനം തടവ് ശിക്ഷയും ലഭിച്ചു. മുന്‍ ഭാര്യയുടെ നൂറിലധികം നഗ്‌നചിത്രങ്ങള്‍ ഭര്‍ത്താവ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിന് മുമ്പ് എഴുപതോളം നഗ്‌നചിത്രങ്ങളും ഒക്‌ടോബറിന് ശേഷം മുപ്പതിലധികം നഗ്‌നചിത്രങ്ങളുമാണ് പോസ്റ്റ് ചെയ്തത്.
ഇംഗ്ലണ്ടിലെ ഡെവണ്‍ സ്വദേശിയായ അലന്‍ (53) എന്നയാളാണ് വിവാഹമോചനം നേടിപ്പോയ മുന്‍ ഭാര്യയുടെ നഗ്‌ന ചിത്രങ്ങള്‍ പരസ്യമാക്കിയത്. തന്റെ ഫെയ്‌സ്ബുക്ക് പേജ് സന്ദര്‍ശിക്കുന്ന ആര്‍ക്കും കാണാവുന്ന വിധം പ്രൈവസി സെറ്റിങ്ങ്‌സ് പബ്ലിക് ആക്കിയ ശേഷമാണ് ഇയാള്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.
പരസ്പരവിശ്വാസത്തിന്റെ പേരില്‍ എടുക്കാന്‍ അനുവാദം നല്‍കിയ നഗ്‌നചിത്രങ്ങളാണ് അലന്‍ പരസ്യമാക്കിയതെന്ന് ഇയാളുടെ മുന്‍ ഭാര്യ കോടതിയില്‍ പറഞ്ഞു. നഗ്‌നചിത്രങ്ങള്‍ പരസ്യമാക്കിയതായി അലന്‍ കോടതിയില്‍ കുറ്റസമ്മതം നടത്തി. കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് ദമ്പതികളുടെ വിവാഹബന്ധം തകര്‍ന്നത്. തുടര്‍ന്ന് യുവതി ഇയാളുമായുള്ള വിവാഹബന്ധം അവസാനിപ്പിക്കുകയായിരുന്നു. ഇതില്‍ പ്രകോപിതനായാണ് ഇയാള്‍ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. കേസില്‍ ഇയാളെ ഒന്‍പത് മാസം തടവ് ശിക്ഷയ്ക്ക് വിധിച്ചു.
https://www.facebook.com/Malayalivartha





















