കിട്ടി മോനേ...വിവാഹമോചനം! ജീവനാംശമായി 3750 കോടിയും

വിവാഹമോചന നേടിയാല്‍ ഇങ്ങനെ നേടണം. ആജീവനാന്തം ജീവിക്കാനുള്ളതും കൂടി വാങ്ങിയാണ് ലണ്ടനിലെ ഒരു സ്ത്രീ വിവാഹമോചനം നേടിയത്. വിവാഹ മോചനം നേടുന്ന പങ്കാളിയ്ക്ക് ഭീമമായ തുക ജീവനാംശം നല്‍കണമെന്ന് ബ്രിട്ടനിലെ കോടതിയാണ് വിധി പറഞ്ഞത്. ബന്ധം വേര്‍പ്പെടുത്തുന്ന ഭാര്യയ്ക്ക് 45.3 കോടി പൗണ്ട് (3750.34 കോടി രൂപ) ജീവനാംശമായി നല്‍കണമെന്ന് ബ്രിട്ടന്‍ ഹൈക്കോടതിയാണ് വിധിച്ചിരിക്കുന്നത്. ലണ്ടനിലെ മുന്‍ എണ്ണ വ്യാപാരിയോടാണ് ഈ റെക്കാഡ് തുക, ജീവനാംശമായി നല്‍കാന്‍ നിര്‍ദേശിച്ചത്. ഇംഗ്ലീഷ് നിയമ ചരിത്രത്തിലെ വിവാഹ മോചനത്തിനായുള്ള ഏറ്റവും വലിയ ഒത്തുതീര്‍പ്പ് വ്യവസ്ഥ കൂടിയാണിത്.
61കാരനായ എണ്ണ വ്യാപാരിക്ക്, തന്റെ സമ്ബത്തിന്റെ 41.5 ശതമാനത്തോളം തുകയാണ് ജീവനാംശമായി നല്‍കേണ്ടി വരുന്നത്. 44കാരിയും തന്റെ രണ്ട് മക്കളുടെ അമ്മയുമായ സ്ത്രീയ്ക്കാണ്, ഇത്രയും വലിയ തുക നല്‍കണമെന്ന് കോടതി ഉത്തരവിട്ടിരിക്കുന്നത്. ദാമ്ബത്യ ജീവിതത്തില്‍ വീട്ടമ്മയുടെ സ്ഥാനത്തായിരുന്നെങ്കിലും, കുടുംബം കെട്ടിപ്പടുക്കുന്നതിന് താന്‍ നല്‍കിയ സംഭാവനകൂടി കണക്കിലെടുക്കണം എന്നായിരുന്നു സ്ത്രീയുടെ വാദം. ഇത് അംഗീകരിച്ചു കൊണ്ടാണ് കോടതി വിധി പുറപ്പെടുവിച്ചത്.
https://www.facebook.com/Malayalivartha





















