മക്കയില്‍ തീപിടിത്തം; മൂന്നു പേര്‍ വെന്തു മരിച്ചു

സൗദി അറേബ്യയയിലെ മക്കയില്‍ ഫര്‍ണിച്ചര്‍ വെയര്‍ ഹൗസിലുണ്ടായ തീപിടിത്തത്തില്‍ മൂന്നു പേര്‍ വെന്തു മരിച്ചു. ഹജ്ജ് സ്ട്രീറ്റിലെ കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് തീപിടിത്തമുണ്ടായത്. വെയര്‍ ഹൗസില്‍ താമസിച്ചിരുന്ന തൊഴിലാളികളാണ് മരിച്ചതെന്നാണ് വിവരം. അതേസമയം, തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല. അന്വേഷണം നടന്നു വരികയാണെന്നും പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha





















