മയക്ക് മരുന്നിനു അടിമയായി ജനിച്ച് കുഞ്ഞ് തിരികെ ജീവിതത്തിലേക്ക്...

ജനനത്തിലെ മയക്കുമരുന്നിന് അടിമയായ കുഞ്ഞ് പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്ത് തിരികെ ജീവിതത്തിലേക്ക്. അമേരിക്കയിലെ വെസ്റ്റ് വിര്‍ജീനിയ സ്വദേശികളായ റെയ്ച്ചല്‍ ക്‌ളിന്റയ്‌സ്, ഡിലന്‍ ഹിക്കി എന്നിവരുടെ മകനായ കൈറി ഹിക്കിയാണ് തന്റെ അമ്മയുടെ ജീവിത രീതിയിലെ പ്രശ്‌നങ്ങള്‍ മൂലം മയക്കുമരുന്നിന്റെ അടിമയായി ജനിച്ചത്.
പത്ത് വര്‍ഷത്തോളമായി പതിവായി മയക്കുമരുന്ന് ഉപയോഗിച്ചിരുന്ന റെയ്ച്ചല്‍ കഴിഞ്ഞ വര്‍ഷമാണ് മയക്കുമരുന്നില്‍ നിന്ന് മുക്തി നേടി തന്റെ ബാല്യകാല സുഹൃത്തായ ഡിലനെ വിവാഹം ചെയ്തത്. റെയ്ച്ചലിനെ പോലെ ലഹരിയില്‍ നിന്ന് മുക്തിനേടിയ വ്യക്തിയായിരുന്നു ഡിലനും.
https://www.facebook.com/Malayalivartha























