അമിത വയലന്‍സ്: സിംഗപ്പൂരില്‍ ബ്രഹ്മാണ്ഡചിത്രമായ ബാഹുബലി 2 കുട്ടികളെ കാണിക്കില്ല

ഇന്ത്യ കണ്ട ഏറ്റവും വലിയ ചിത്രമാണ് എസ്.എസ് രാജമൗലിയുടെ ബാഹുബലി. സാങ്കേതികമായും സാമ്പത്തികമായും ഇന്ത്യന്‍ സിനിമയുടെ മുന്നേറ്റത്തിന് നാഴികക്കല്ല് പാകിയിരിക്കുകയാണ് ആഗോളതലത്തില്‍ ബ്രഹ്മാണ്ഡ വിജയം നേടിയ ഈ ചിത്രം.
എന്നാല്‍ സിംഗപ്പൂരില്‍ സ്ഥിതി മറിച്ചാണ്. ബാഹുബലി 2ന് എ സര്‍ട്ടിഫിക്കറ്റാണ് സിംഗപ്പൂര്‍ കൊടുത്തിരിക്കുന്നത്. അമിതമായ വയലന്‍സ് ഉണ്ടെന്നു ചൂണ്ടിക്കാട്ടി എന്‍സി 16 സര്‍ട്ടിഫിക്കേഷനാണ് ബാഹുബലി 2, ദി കണ്‍ക്ലൂഷന് ലഭിച്ചിരിക്കുന്നത്. ദുഷ്ടശക്തികളെ കൊല്ലുന്നതും തലവെട്ടുന്നതുമൊക്കെ സിംഗപ്പൂര്‍ സെന്‍സര്‍ ബോര്‍ഡിനു പിടിച്ചില്ല. 16 വയസിന് താഴെയുള്ളവര്‍ക്ക് ചിത്രം കാണാനാവില്ലെന്നും സെന്‍സര്‍ ബോര്‍ഡ് അറിയിച്ചു.

ലോക സിനിമാ വിപണിയില്‍ സകല റിക്കാര്‍ഡും ഭേദിച്ച് മുന്നേറുന്ന ബാഹുബലി 2വിന്റെ കളക്ഷന്‍ അടുത്തിടെ 1000 കോടി പിന്നിട്ടിരുന്നു.

ലോകത്തുടനീളം ഇന്ത്യന്‍ സിനിമകള്‍ മികച്ച പ്രകടനം നടത്തുന്നതിന്റെ ഉദാഹരണമായി ബാഹുബലി മാറുന്നുണ്ട്.

https://www.facebook.com/Malayalivartha























