വൈറ്റ്ഹൗസ് വേലി ചാടിക്കടക്കാന്‍ ശ്രമിച്ച വനിത പിടിയിലായി

വൈറ്റ്ഹൗസിന്റെ വേലി ചാടിക്കടക്കാന്‍ ശ്രമിച്ച വനിതയെ രഹസ്യാന്വേഷണ വിഭാഗം പിടികൂടി. പ്രാദേശിക സമയം 4.35നാണ് സംഭവം. വടക്കുഭാഗത്തെ പെന്‍സില്‍വാനിയ അവന്യൂയിലൂടെ വൈറ്റ്ഹൗസിലേക്ക് കയറാന്‍ ശ്രമിച്ച സ്ത്രീയാണ് പിടിയിലായത്.
കസ്റ്റഡിയില്‍ എടുത്ത സ്ത്രീയുടെ പേര് പുറത്തുവിട്ടിട്ടില്ല. സംഭവത്തെത്തുടര്‍ന്നു പെന്‍സില്‍വാനിയ അവന്യൂ അടച്ചിട്ടു.
https://www.facebook.com/Malayalivartha
























