പിഐഎ വിമാനത്തില്‍ കടത്തിയ ഹെറോയിന്‍ പിടിച്ചെടുത്തു

പാക്കിസ്ഥാനില്‍ നിന്നു ലണ്ടനിലേക്ക് പോവുകയായിരുന്ന വിമാനത്തില്‍ കടത്താന്‍ ശ്രമിച്ച ഹെറോയിന്‍ പിടികൂടി. ഇസ്ലാമാബാദില്‍ നിന്നു പുറപ്പെട്ട പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് (പിഐഎ) വിമാനത്തില്‍ നിന്നാണ് ഹെറോയിന്‍ കണ്ടെത്തിയത്. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് ആരും അറസ്റ്റിലായിട്ടില്ല.
ലണ്ടനിലെ ഹിത്രോ വിമാനത്താവളത്തില്‍ ഇറങ്ങിയ വിമാനത്തില്‍ അധികൃതര്‍ മണിക്കൂറുകളോളം പരിശോധന നടത്തി. വിമാനത്തിലെ ജീവനക്കാരുടെ പാസ്‌പോര്‍ട്ടുകള്‍ അധികൃതര്‍ താത്കാലികമായി പിടിച്ചെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha























