ഷാർജയിൽ രണ്ടു വയസ്സുള്ള കുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ വീണു ശ്വാസംമുട്ടി മരിച്ചു

രണ്ടു വയസ്സുള്ള പെൺകുഞ്ഞ് കാല്‍വഴുതി ബക്കറ്റിലെ വെള്ളത്തില്‍വീണ് ശ്വാസംമുട്ടി മരിച്ചു. ഷാർജയിലെ അല്‍ ദയിദ് നഗരത്തിലാണ് സംഭവം. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ബംഗ്ലാദേശി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. അച്ഛന്റെയും അമ്മയുടെയും അശ്രദ്ധമൂലമാണ് അപകടം സംഭവിച്ചതെന്ന് അല്‍ ദയിദ് പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha
























