ഫാല്‍ക്കനൊപ്പം പറന്നുയർന്ന " ടെസ്ല റോഡ്സ്റ്റര്‍ " തകരുമെന്ന് ശാസ്ത്രജ്ഞർ; ഭൂമിയിലേക്കോ ശുക്രനിലേക്കോ പതിക്കാന്‍ നേരിയ സാധ്യത

അമേരിക്കയിലെ സ്വകാര്യ ബഹിരാകാശ ഏജന്‍സിയായ സ്പേസ് എക്സ് ഫാല്‍ക്കണ്‍ റോക്കറ്റിനൊപ്പം ബഹിരാകാശത്തിലേക്ക് കുതിച്ച എലന്‍ മസ്കിന്റെ ഇലക്‌ട്രിക് കാര്‍ ടെസ്ല റോഡ്സ്റ്റര്‍ തകർന്നു വീണേക്കുമെന്നു ശാസ്ത്രജ്ഞർ. തകർന്നു വീഴുന്ന കാർ ഭൂമിയിലേക്കോ ശുക്രനിലേക്കോ പതിക്കാന്‍ നേരിയ സാധ്യതയുള്ളതായും ഇവർ അറിയിച്ചു.
ലക്ഷ്യം തെറ്റിയ ടെസ്ല ചൊവ്വയില്‍ എത്തില്ലെന്നാണ് ശാസ്ത്രജ്ഞന്‍മാരുടെ പക്ഷം. ശുക്രനേയും ചുറ്റി സൂര്യന്റെ അടുത്തേക്കു നീങ്ങിയാല്‍ കത്തിച്ചാമ്പലാക്കാനും സാധ്യതയുണ്ട്.
അടുത്ത പത്തുലക്ഷം വര്‍ഷത്തിനിടെ എപ്പോഴെങ്കിലും കാര്‍ ഭൂമിയിലോ ശുക്രനിലോ പതിക്കാനിടയുണ്ടെന്നാണ് ഓര്‍ബിറ്റല്‍ ഡൈനാമിക്സ് വിദഗ്ധരായ ഹാനോ റെയിന്‍, ഡാനിയേല്‍ ടമായോ. ഡേവിഡ് വി. എന്നിവര്‍ ഉള്‍പ്പെട്ട ശാസ്ത്രസംഘത്തിന്റെ നിഗമനം.
എന്നാല്‍ കാര്‍ ഭൂമിയില്‍ പതിക്കാനുള്ള സാധ്യത ആറു ശതമാനവും ശുക്രനില്‍ പതിക്കാനുള്ള സാധ്യത 2.5 ശതമാനവുമാണെന്നാണ് ശാസ്ത്രസംഘത്തിന്റെ നിഗമനം.
https://www.facebook.com/Malayalivartha
























