ഇരട്ടക്കുട്ടികൾക്ക് അമ്മയുടെ വക കിടിലൻ ഒന്നാം പിറന്നാൾ സമ്മാനം; വീഡിയോയും ചിത്രങ്ങളും വൈറലാകുന്നു

കുഞ്ഞുങ്ങളുടെ പിറന്നാളുകള്‍ എങ്ങനെയെല്ലാം വ്യത്യസ്തമായി ആഘോഷിക്കാമെന്നാണ് മാതാപിതാക്കള്‍ ആലോചിക്കുന്നത്. അത്തരത്തിലൊരു വ്യത്യസ്തമായ ഒരു പിറന്നാള്‍ ആഘോഷമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
ലാറ മേസണ്‍ എന്ന 31 കാരിയായ അമ്മ തന്റെ ഇരട്ടകുഞ്ഞുങ്ങളായ ലിലിയുടെയും ലിലയുടെയും ഒന്നാം പിറന്നാള്‍ ആഘോഷത്തിന് ഒരുക്കിയ സര്‍പ്രൈസ് ഒരു കേക്കാണ് ജനപ്രീതി നേടിക്കൊണ്ടിരിക്കുന്നത്.
മിക്കി മൗസ്, ഡൊണാള്‍ഡ് ഡിസ്നി തുടങ്ങിയ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളൊക്കെ കേക്കിന്റെ രൂപത്തിലാക്കി നാം കണ്ടിട്ടുണ്ട്. ഇപ്പോഴാണെങ്കില്‍ ഡിജിറ്റല്‍ രൂപത്തിലും ത്രിഡി രൂപത്തിലുമൊക്കെയുള്ള കേക്ക് വിപണിയിലുണ്ട്. ഇതില്‍നിന്നെല്ലാം വ്യത്യസ്തമായി ലാറ തന്റെ മക്കളുടെ രൂപത്തിലുള്ള രണ്ട് എഡിബിള്‍ കേക്കുകളാണ് ഉണ്ടാക്കിയത്.
5 ദിവസം, അതായത് ഏകദേശം നൂറ് മണിക്കൂര്‍ എടുത്താണ് ലാറ കേക്ക് ഉണ്ടാക്കിയത്. 44 മുട്ടയും രണ്ടരക്കിലോ മാവും 4 കിലോ ബട്ടര്‍ ക്രീമുമാണ് കേക്കില്‍ ചേര്‍ത്തിരിക്കുന്നത്. അമച്ചർ ബേക്കറാണ് ലാറ. മക്കളുടെ പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങള്‍ ലാറ തന്നെയാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.
സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞ വീഡിയോയും ചിത്രങ്ങളും ഭാവിയില്‍ ആ കുഞ്ഞുങ്ങള്‍ കാണുമ്പോൾ അവര്‍ അമ്മയെ അഭിനന്ദിക്കുമെന്നുമാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്ന ദൃശ്യങ്ങളെക്കുറിച്ച് ആളുകള്‍ പറയുന്നത്.
വീഡിയോ കാണുക...
https://www.facebook.com/Malayalivartha
























