ഇന്ത്യൻ ടീച്ചർക്ക് അമേരിക്കയിൽ അഭിനന്ദന പ്രവാഹം; ഫ്ലോറിഡ കൂട്ടക്കുരുതിയ്ക്കിടയിലെ സമയോചിതമായ ഇടപെടൽ രക്ഷിച്ചത് നിരവധി വിദ്യാർത്ഥികളുടെ ജീവൻ

ഫ്ലോറിഡയിലെ മര്‍ജോറി സ്റ്റോണ്‍മാന്‍ ഡഗ്ലസ് ഹൈസ്കൂളിലുണ്ടായ വെടിവയ്പിനിടയില്‍ അസാധാരണ ധൈര്യവും ബുദ്ധിയും പ്രയോഗിച്ച് നിരവധി കുട്ടികളുടെ ജീവന്‍ രക്ഷിച്ച ഇന്ത്യക്കാരിയായ ടീച്ചര്‍ ശാന്തി വിശ്വനാഥന് അഭിനന്ദന പ്രവാഹം. അന്താരാഷ്ട്ര മാധ്യമങ്ങളിൽ വരെ ടീച്ചർക്ക് അമാനുഷിക പരിവേഷമാണ് നൽകിയിരിക്കുന്നത്.
ഫ്ലോറിഡയിലെ സ്കൂളില്‍ നടന്ന വെടിവയ്പ്പിനിടെ നിരവധി കുട്ടികളെ രക്ഷപ്പെടുത്തിയതിൽ ഇന്ത്യന്‍- അമേരിക്കന്‍ ടീച്ചറുടെ ഇടപെടല്‍ വളരെ വലുതായിരുന്നുവെന്നു തന്നെ പറയാൻ കഴിയും.
സ്കൂളില്‍ ബുധനാഴ്ച രണ്ടാമത് ഫയര്‍ അലാറം മുഴങ്ങിയപ്പോള്‍ എന്തോ അപകടം സംഭവിക്കാന്‍ പോകുന്നുവെന്ന് ശാന്തി തിരിച്ചറിയുകയും സമയോചിതമായി പ്രവര്‍ത്തിക്കുകയുമായിരുന്നു. അലാം ശബ്ദം കേട്ടതോടെ ടീച്ചര്‍ ക്ലാസ് റൂമിന്റെ വാതിലടച്ച് കുട്ടികളെ തറയില്‍ കുനിച്ച്‌നിര്‍ത്തുകയും ജനല്‍ പേപ്പര്‍ കൊണ്ട് മറച്ച് ആക്രമികള്‍ കുട്ടികളെ കാണുന്നത് തടയുകയുമായിരുന്നു.
തന്ത്രപരവും ധൈര്യപൂർവ്വവുമായ നീക്കത്തിലൂടെ ശാന്തി നിരവധി കുട്ടികളുടെ ജീവനാണ് രക്ഷിച്ചത്. അക്രമകാരിയെ കീഴടക്കിയ ശേഷം പോലീസ് എത്തി വിളിച്ചപ്പോഴും ഈ അധ്യാപിക ഭയത്താല്‍ വാതില്‍ തുറക്കാന്‍ പോലും മടിച്ചിരുന്നു.
ഫെബ്രുവരി 14 ന് സ്കൂളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത കുട്ടി വാശിയ്ക്ക് ആക്രമണം നടത്തി വിദ്യാർത്ഥികളും സ്റ്റാഫുകളുമുൾപ്പടെ 17 പേരെയാണ് തന്റെ തോക്കിനിരയാക്കിയത്.
https://www.facebook.com/Malayalivartha
























