ലണ്ടനിലെ ലീസ്റ്ററിൽ സ്ഫോടനവും തീപിടിത്തവും; സമീപമുള്ള 60 വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു

ലണ്ടനിലെ ലീസ്റ്ററിൽ സ്ഫോടനവും തീപിടിത്തവുമുണ്ടായി. ലീസ്റ്ററിലെ ഹിങ്ക്ലി റോഡിലെ രണ്ട് നില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. സംഭവത്തിൽ ആറ് പേർക്ക് പരിക്കേറ്റു. ഇവരുടെ നില അതീവ ഗുരുതരമാണ്. തീപിടിത്തത്തിന്റെയും സ്ഫോടനത്തിന്റെയും കാരണം വ്യക്തമല്ല.
ആറ് ഫയർ എൻജിനുകൾ സംഭവസ്ഥലത്തുണ്ട്. നിലവിൽ ഭീകരവാദവുമായി ബന്ധപ്പെട്ട യാതൊരു സൂചനയും ഇല്ലെന്ന് പോലീസ് അറിയിച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായി സമീപമുള്ള 60 വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























