റൊമേനിയന്‍ ചിത്രം 'ടച്ച് മീ നോട്ട്' മികച്ച ചിത്രതതിനുള്ള ഗോള്‍ഡന്‍ ബിയര്‍ പുരസ്‌കാരം സ്വന്തമാക്കി

റൊമേനിയന്‍ ചിത്രം 'ടച്ച് മീ നോട്ട്' 68ാമത് ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ ബിയര്‍ പുരസ്‌കാരം സ്വന്തമാക്കി. അദിന പിന്റലിയേയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം പ്രണയത്തിന്റെയും രതിയുടെയും സ്‌തോഭജനകമായ ആവിഷ്‌കാരമാണ്.
മികച്ച സംവിധായകനുള്ള സില്‍വര്‍ ബിയര്‍ പുരസ്‌കാരം അമേരിക്കക്കാരനായ വെസ് ആന്‍ഡേഴ്‌സന്‍ നേടി. 'ഐല്‍ ഓഫ് ഡോഗ്‌സ്' ആണ് ആന്‍ഡേഴ്‌സന് പുരസ്‌കാരം നേടിക്കൊടുത്ത ചിത്രം. ആന്റണി ബാഷന്‍ മികച്ച നടനായും ആന ബ്രൂണും മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.
https://www.facebook.com/Malayalivartha
























