അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 26 പേര് കൊല്ലപ്പെട്ടു
അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 26 പേര് കൊല്ലപ്പെട്ടു. 18 പേര്‍ക്ക് പരിക്കേറ്റു. പേര്‍ഷ്യന്‍ പുതുവത്സരാഘോഷത്തിനിടെയാണ് സ്ഫോടനം. ബുധനാഴ്ച കാബൂളില്‍ സര്‍വകലാശാലയ്ക്കു സമീപം ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
അപകടത്തില്‍ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha