മ്യാന്മര് പ്രസിഡന്റ് രാജിവെച്ചു ! ; ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രസിഡന്റിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റ്
മ്യാന്മര് പ്രസിഡന്റ് ഹിതിന് ക്യാവ് രാജിവെച്ചതായി റിപ്പോർട്ടുകൾ. 71കാരനായ ഹിതിൻ ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജിവച്ചത്. പ്രസിഡന്റിന്റെ ഔദ്യോഗിക ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
എന്നാൽ റോഹിങ്ക്യൻ വിഷയത്തിൽ അന്താരാഷ്ട്ര വിമർശനം നേരിട്ടതിനെ തുടർന്നാണ് രാജിയെന്നും സൂചനകൾ നിലനിൽക്കുന്നു. പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതു വരെ വൈസ് പ്രസിഡന്റ് മിയിന്റ് സ്യൂ പ്രസിഡന്റിന്റെ ചുമതല വഹിക്കും. രാജ്യത്തിന്റെ ഭരണഘടനപ്രകാരം ഏഴു ദിവസത്തിനകം പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കണം.
പതിറ്റാണ്ടുകള്‍ നീണ്ട സൈനിക ഭരണത്തിന് വിരാമമിട്ട് 2015 ല്‍ മ്യാന്മറില് നടന്ന തെരഞ്ഞെടുപ്പില്‍ ആംഗ് സാന്‍ സൂകിയുടെ പാര്ട്ടിയായനാഷണല് ലീഗ് ഫോര്‍ ഡെമോക്രസി (എന്‍എല്‍ഡി) അധികാരത്തിലെത്തുകയായിരുന്നു.
https://www.facebook.com/Malayalivartha