അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ ഭീകരതക്കെതിരെയുള്ള പോരാട്ടത്തില്‍ സൗദിയുടെ പങ്ക് എടുത്ത് പറഞ്ഞ് ട്രംപ്
അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും കൂടിക്കാഴ്ച നടത്തി. അമേരിക്കയുമായുള്ള സാമ്പത്തിക സഹകരണ കരാറുകളില്‍ പകുതിയിലധികവും നടപ്പിലാക്കിയതായി മുഹമ്മദ് ബിന്‍ സല്മാന് പറഞ്ഞു. കൂടിക്കാഴ്ച്ചയ്ക്കിടെ ഭീകരതക്കെതിരെയുള്ള പോരാട്ടത്തില്‍ സൗദിയുടെ പങ്ക് ട്രംപ് എടുത്ത് പറഞ്ഞു. അറബ് മേഖലയിലെ പ്രശ്നങ്ങള്‍, സൗദി യു.എസ് നിക്ഷേപ സാധ്യതകള്‍, പ്രധിരോധ മേഖലയിലെ സഹകരണം തുടങ്ങി നിരവധി വിഷയങ്ങള്‍ യു.എസ് സന്ദര്‍ശനത്തിനിടയില്‍ മുഹമ്മദ് ബിന്‍ സല്മാന് ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്.
വാണിജ്യ വ്യാപാര മേഖലയിലും പ്രധിരോധ രംഗത്തും അമേരിക്കയും സൗദിയും തമ്മിലുള്ള ബന്ധം ശക്തമാണെന്ന് സൗദി കിരീടാവകാശി പറഞ്ഞു.സൗദിയും അമേരിക്കയുമായുള്ള സൗഹൃദം എക്കാലത്തെയും മികച്ച നിലയിലാണെന്നു ട്രംപ് പറഞ്ഞു.
https://www.facebook.com/Malayalivartha