പുരുഷന്മാരിൽ ലൈംഗീക ആസക്തി കൂടുന്നതിനാൽ ഇവിടെ ലൈംഗീകപാവകളുടെ വേശ്യാലയത്തിന് താഴിടുന്നു...
ഫ്രഞ്ച് തലസ്ഥാനാമായ പാരീസില്‍ സെക്സ് ഡോള്‍ വേശ്യാലയത്തിന് താഴ് വീഴുകയാണ്. ഏറെ കൊട്ടിഘോഷിക്കപ്പെട്ടു തുടങ്ങിയ ഈ വേശ്യാലയം കഴിഞ്ഞ മാസമായിരുന്നു തുടങ്ങിയത്. ഇത് പുരുഷന്മാരിൽ ലൈംഗീക ആസക്തി കൂട്ടുകയും ഇത് ബലാത്സംഗത്തിന് കാരണമാകുകയും ചെയ്യുമെന്നും പല ഭാഗങ്ങളിൽനിന്നും ആരോപണങ്ങൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് സെക്സ് ഡോള്‍ വേശ്യാലയം അടച്ചു പൂട്ടാനുള്ള തീരുമാനത്തിലേയ്ക്ക് സര്‍ക്കാര്‍ എത്തിയത്.
സിറ്റിയിലെ ഒരു ഫ്ലാറ്റില്‍ പ്രവര്‍ത്തിക്കുന്ന ഈ വേശ്യാലയം ഒരു ഗെയിം സെന്ററായാണു രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഓണ്‍ലൈന്‍ ആയി ബുക്ക് ചെയ്ത് പണം അടച്ചവര്‍ക്കാണു ഇവിടെ പ്രവേശനം. ഒരു മണിക്കൂറിന് 7000 രൂപയാണ് ഫീസ്. ചൈനയില്‍ നിര്‍മ്മിച്ച സുന്ദരികളായ ലൈംഗീക പാവകളാണ് ലൈംഗീക തൃപ്തിക്കായി ഇവിടെയുള്ളത്.
https://www.facebook.com/Malayalivartha