അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ യുട്യൂബ് ആസ്ഥാനത്ത് വെടിവെപ്പ്, നാലു പേര്‍ക്ക് പരിക്ക്, അക്രമി ഒരു യുവതിയാണെന്ന് പോലീസ്

അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ യുട്യൂബ് ആസ്ഥാനത്ത് വെടിവെപ്പ്. നാലു പേര്‍ക്ക് പരിക്ക്. അമേരിക്കന്‍ സമയം ഉച്ചക്ക് 12.45നാണ് വെടിവെപ്പ് നടന്നത്. വെടിവെപ്പിന് ശേഷം സംഭവ സ്ഥലത്ത് നിന്ന് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെടുത്തു. ആക്രമണം നടത്തിയ ശേഷം ഇവര്‍ ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസ് പറയുന്നത്.
പരിക്കേറ്റവരില്‍ മുന്നു പേരെ സാന്‍ഫ്രാന്‍സിസ്‌കോ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റ അഞ്ചു പേര്‍ സ്റ്റാന്‍ഫോര്‍ഡില്‍ ചികിത്സ തേടിയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വെടിവെപ്പിനെ തുടര്‍ന്ന് 1700 പേര്‍ ജോലി ചെയ്യുന്ന യുട്യൂബ് ആസ്ഥാനം ഒഴിപ്പിച്ചു. സ്ഥലത്ത് വന്‍ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. ഗൂഗ്ള്‍ കാമ്പസില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയാണ് യുട്യൂബ് ആസ്ഥാനം സ്ഥിതി ചെയ്യുന്നത്.
സംഭവത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ദുഃഖം രേഖപ്പെടുത്തി. സ്ഥിതിഗതികള്‍ വിലയിരുത്തി വരികയാണെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
https://www.facebook.com/Malayalivartha























