ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ വനിതാ ഹോക്കി ടീമിന് തോല്‍വി

ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ വനിതാ ഹോക്കി ടീമിന് തോല്‍വി. ഗെയിംസിലെ ആദ്യ മത്സരത്തിനിറങ്ങിയ ഇന്ത്യന്‍ വനിതകള്‍ വെയ്ല്‍സിനോട് 23ന് പരാജയപ്പെട്ടു. ലിസ ഡാലി(ഏഴാം മിനിറ്റ്) , സിയാന്‍ ഫ്രഞ്ച്(26) എന്നിവര്‍ നേടിയ ഗോളിലൂടെ വെയ്ല്‍സാണ് ആദ്യം മുന്നിലെത്തിയത്.
എന്നാല്‍ ക്യാപ്റ്റന്‍ റാണി രാംപാല്‍ 34, 41 മിനിറ്റുകളില്‍ നേടിയ ഇരട്ട ഗോളുകളിലൂടെ ഇന്ത്യ ഒപ്പമെത്തി. എന്നാല്‍ 57ാം മിനിറ്റില്‍ നടാഷയിലൂടെ മൂന്നാം ഗോളും കണ്ടെത്തി വെയ്ല്‍സ് ജയം പിടിച്ചടക്കി. വെള്ളിയാഴ്ച മലേഷ്യയ്‌ക്കെതിരെയാണ് ഇന്ത്യന്‍ വനിതകളുടെ അടുത്ത മത്സരം.
https://www.facebook.com/Malayalivartha























