87 മില്യണ്‍ ഉപഭോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ന്നുവെന്ന് ഫേസ്ബുക്ക് ; വിവാദത്തില്‍ ജ്യൂഡീഷ്യറി കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകണമെന്ന് അമേരിക്ക സക്കര്‍ബര്‍ഗിനോട് ആവശ്യപ്പെട്ടു

ഏകദേശം 87 മില്യണ്‍ (9 കോടി) അക്കൗണ്ടുകളിൽ നിന്ന് വ്യക്തിഗത വിവരങ്ങൾ ചോർന്നതായി ഫേസ്ബുക്കിന്റെ സ്ഥിരീകരണം. ഫേസ്ബുക്കിന്റെ ചീഫ് ടെക്നോളജി ഓഫീസർ ഇക്കാര്യം ബ്ലോഗിലൂടെ വെളിപ്പെടുത്തി. വ്യക്തിഗത വിവരങ്ങൾ ചോർന്നതിൽ 11 ലക്ഷം അക്കൗണ്ടുകൾ യുകെയിൽ നിന്നുള്ളതാണെന്ന് റിപോർട്ടുകൾ സൂചിപ്പിക്കുന്നു.
കേംബ്രിജ് അനലറ്റിക്ക അഞ്ചു കോടി ഫേസ്ബുക് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തിയെന്ന് സ്ഥാപനത്തിലെ മുന്‍ ജീവനക്കാരന് ക്രിസ്റ്റഫര്‍ വൈലി വെളിപ്പെടുത്തിയിരുന്നു. എന്നാൽ 3.70 കോടി അക്കൗണ്ടുകളിലെ വിവരങ്ങൾ കൂടി കേംബ്രിജ് അനലറ്റിക്ക എന്ന സ്ഥാപനം ചോർത്തിയെന്നാണ് പുതിയ വെളിപ്പെടുത്തൽ.
വിവരചോര്‍ച്ചാ വിവാദത്തില്‍ 11ന് ജ്യൂഡീഷ്യറി കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകണമെന്ന് അമേരിക്ക സക്കര്‍ബര്‍ഗിനോട് ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha























