ചൈനയ്ക്കും പാക്കിസ്ഥാനും വെല്ലുവിളി ഉയര്‍ത്തി ഇന്ത്യയുടെ ഭൂഖണ്ഡാന്തര മിസൈല്‍ അഗ്‌നി5 വീണ്ടും വിയകരമായി പരീക്ഷിച്ചു

ചൈനയ്ക്കും പാക്കിസ്ഥാനും വെല്ലുവിളി ഉയര്‍ത്തി ഇന്ത്യയുടെ ഭൂഖണ്ഡാന്തര മിസൈല്‍ അഗ്‌നി5 വീണ്ടും വിയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ അബ്ദുല്‍ കലാം ദ്വീപില്‍നിന്നുമാണ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചത്. ആണവായുധങ്ങളെ വഹിക്കാന്‍ ശേഷിയുള്ള മിസൈല്‍ ഇന്ന് രാവിലെ 9.48നാണ് വിക്ഷേപിച്ചത്.
5,000 കിലോമീറ്റര്‍ പ്രഹര പരിധിയുള്ള മിസൈലിന് ചൈനയുടെ വടക്കന്‍ പ്രദേശങ്ങളില്‍ വരെ എത്താന്‍ സാധിക്കും. അഗ്‌നി5 ന്റെ ആറാമത്തെ വിജയകരമായ പരീക്ഷണമായിരുന്നു ഇത്. ജനുവരി 18നായിരുന്നു അവസാനമായി അഗ്‌നി5 പരീക്ഷിച്ചത്. അഗ്നി5ന്റെ ആദ്യ പരീക്ഷണം 2012 ഏപ്രില്‍ 19നും രണ്ടാം പരീക്ഷണം 2013 സെപ്റ്റംബര്‍ 15നും മൂന്നാമത്തേത് 2015 ജനുവരി 31നുമായിരുന്നു. 2016 ഡിസംബര്‍ 26നായിരുന്നു അഗ്‌നിയുടെ നാലാം പരീക്ഷണം.
https://www.facebook.com/Malayalivartha

























