നിലപാടിൽ ഉറച്ച് ട്രംപ്; അമേരിക്ക-ഉത്തര കൊറിയ ഉച്ചകോടി ജൂൺ 12 ന്

അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ച ജൂണ്‍ 12 ന് നടത്തുമെന്ന് റിപ്പോർട്ടുകൾ. സിംഗപ്പൂരില്‍ രാവിലെ 9 മണിക്ക് കൂടിക്കാഴ്ച്ച നടക്കുമെന്നും സിംഗപ്പൂരിലുള്ള പ്രത്യക സംഘം കൂടിക്കാഴ്ചയ്ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നുവെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാന്റേഴ്‌സ് അറിയിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര സംഭാഷണങ്ങള്‍ തുടരുകയാണെന്നും ചര്‍ച്ചകളില്‍ കാര്യമായ പുരോഗതിയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം കൂടിക്കാഴ്ചയുടെ ഭാഗമായി കഴിഞ്ഞ ആഴ്ച ഉത്തരകൊറിയന്‍ നേതാക്കള്‍ വൈറ്റ്ഹൗസ് സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് അവര്‍ കിം ജോങ് ഉന്നിന്റെ കത്ത് ട്രംപിന് കൈമാറുകയും ചെയ്തു. എന്നാല്‍ കത്തിലെ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
നേരത്തെ ഡോണള്‍ഡ് ട്രംപ് ഈ ഉച്ചകോടി നടക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. പിന്നീട് ഉച്ചകോടി നടത്താമെന്ന നിലപാടിലേക്ക് വരികയായിരുന്നു. നിലവില്‍ നോര്‍ത്ത് കൊറിയയുമായി ബന്ധപ്പെട്ട് പ്രസിഡണ്ടിന് ദൈനംദിന ബ്രീഫിങ് നല്‍കി വരുന്നുണ്ടെന്ന് സാന്‍ഡേഴ്സ് അറിയിച്ചു.
ഉത്തരകൊറിയയുടെ ആണവപദ്ധതികള്‍ അവസാനിപ്പിക്കുകയാണ് ഡോണാള്‍ഡ് ട്രംപിന്റെ ഉദ്ദേശ്യം. അമേരിക്കയെ ആക്രമിക്കാന്‍ ശേഷിയുള്ള, ആണവമുന ഘടിപ്പിച്ച ഒരു മിസ്സൈല്‍ ഉത്തരകൊറിയ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് യുഎസ് സംശയിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha

























