നികുതിവര്‍ധനയ്ക്കും ചെലവുചുരുക്കല്‍ നടപടികള്‍ക്കും പുനഃപരിശോധന വേണമെന്ന് ജോര്‍ദാന്‍ രാജാവ്; സമരം ദിവസവും ശക്തി പ്രാപിക്കുന്നതിനിടെയാണ് രാജാവിന്റെ നിര്‍ദേശം

ജോര്‍ദാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രക്ഷോഭങ്ങള്‍ക്കാണ് രാജ്യം കഴിഞ്ഞ ദിവസങ്ങളില്‍ സാക്ഷ്യം വഹിച്ചത്. പ്രക്ഷോഭം ശക്തമായതിനെത്തുടര്‍ന്ന് പ്രധാനമന്ത്രി ഹനി മുല്‍ക്കി രാജി വച്ചിരുന്നു. തുടര്‍ന്നാണ് നികുതിവര്‍ധനയ്ക്കും ചെലവുചുരുക്കല്‍ നടപടികള്‍ക്കും എതിരേ ജനകീയ പ്രക്ഷോഭം ശക്തമായതിനെത്തുടര്‍ന്ന് ഇക്കാര്യത്തില്‍ പുനഃപരിശോധന വേണമെന്ന് ജോര്‍ദാന്‍ രാജാവ് അബ്ദുള്ള നിര്‍ദേശം നല്‍കി. പുതിയ പ്രധാനമന്ത്രിയോടാണ് നികുതി വര്‍ധന സംബന്ധിച്ച നടപടികള്‍ പരിശോധനയ്ക്ക് വിധേയമാക്കാന്‍ രാജാവ് നിര്‍ദേശിച്ചു.
അന്തര്‍ദേശീയ നാണ്യനിധിയുടെ ശിപാര്‍ശ പ്രകാരം കൊണ്ടുവന്ന പുതിയ ആദായനികുതി ബില്‍ സാധാരണക്കാരുടെയും ഇടത്തട്ടുകാരുടെയും നടുവൊടിക്കുന്നതാണെന്നാരോപിച്ച് നടക്കുന്ന സമരം ഒരോ ദിവസവും ശക്തി പ്രാപിക്കുന്നതിനിടെയാണ് രാജാവ് ഈ നിര്‍ദേശം മുന്നോട്ട് വച്ചത്.
https://www.facebook.com/Malayalivartha

























