പച്ചക്കറിത്തോട്ടത്തിൽ ഒളിഞ്ഞിരുന്ന രഹസ്യം; ചുരുളഴിഞ്ഞത് രണ്ടു പതിറ്റാണ്ട് കാലം ഭാര്യ മൂടി വച്ച ആരും കൊലയുടെ കഥകൾ

മോസ്‌കോയിൽ അറുപതുകാരനായ ഭർത്താവ് പച്ചക്കറി നടാനായി കുഴിയെടുത്തപ്പോള്‍ ലഭിച്ചത് ഭാര്യയുടെ മുന്‍ കാമുകന്‌റെ അസ്ഥികൂടം. സൈബീരിയയിലെ ലുസിനോ ഗ്രാമത്തിലാണ് ഇത്തരത്തിലൊരു സംഭവം അരങ്ങേറിയത്. മോസ്‌കോയില്‍ നിന്ന് 2200 കിലോമീറ്റര്‍ അകലെയാണ് ലുസിനോ എന്ന ഗ്രാമം.
സംഭത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ
വീട്ടു വളപ്പിൽ ഭര്‍ത്താവ് പച്ചക്കറി നടാനായി തോട്ടം കുഴിയ്ക്കുകയായിരുന്നു. അപ്പോഴാണ് മനുഷ്യന്‌റെ അസ്ഥികൂടം ലഭിച്ചത്. തലയോട്ടിയും ശരീരത്തിന്‌റെ മറ്റ് അസ്ഥികളും ചിതറിയ നിലയിലാണ് ലഭിച്ചത്. പിന്നീട് നടന്ന പൊലീസ് അന്വേഷണത്തിൽ അദ്ദേഹത്തിന്‌റെ ഭാര്യയുടെ മുന്‍ കാമുകന്‌റേതാണ് അസ്ഥികൂടമെന്നും 1997 ല്‍ വാക്കു തര്‍ക്കത്തെ തുടര്‍ന്ന് ഇയാളെ ഇവര്‍ കോടാലിയ്ക്ക് തലയ്ക്കടിച്ച് വീഴ്ത്തുകയും ശരീരം വെട്ടി നുറുക്കുകയുമായിരുന്നുവെന്ന വിവരങ്ങൾ പുറത്തുവന്നു.
അരുംകൊലയ്ക്കു ശേഷം ജഡം പച്ചക്കറി തോട്ടത്തില്‍ കുഴിച്ചിട്ടെന്നും അന്ന് തന്‌റെ കാമുകന്‍ ജോലിയ്ക്കായി ദൂരെ സ്ഥലത്തേക്ക് പോയെന്നാണ് അയല്‍വാസികളെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നതായും ഇവർ പോലീസിന് മൊഴി നൽകി. വിവരങ്ങള്‍ ഇവര്‍ ആദ്യം തന്‌റെ ഭര്‍ത്താവിനെ അറിയിക്കുകയും പൊലീസിനെ അറിയിക്കരുതെന്ന് അപേക്ഷിക്കുകയുമായിരുന്നു.എന്നാല്‍ അദ്ദേഹം വിവരം ഉടന്‍ തന്നെ പൊലീസില്‍ അറിയിച്ചു. ഇവര്‍ തുടര്‍ന്ന് പൊലീസ് കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്ത് വരുന്നത്.
https://www.facebook.com/Malayalivartha

























