അമേരിക്ക-ഉത്തര കൊറിയ ഉച്ചകോടി സിംഗപ്പൂര്‍ കാപെല്ല ഹോട്ടലില്‍; കനത്ത സുരക്ഷ ഒരുക്കി സിംഗപ്പൂര്‍ അധികൃതര്‍

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ നേതാവ് കിം ജോങ്‌ഉന്നും തമ്മിലുള്ള കൂടിക്കാഴ്ച സെന്റോസ ദ്വീപിലെ കാപെല്ല ഹോട്ടലില്‍ നടക്കുമെന്ന് വൈറ്റ് ഹൗസ്. അടുത്ത ചൊവ്വാഴ്ച കൂടിക്കാഴ്ച നടക്കുമെന്നാണ് വൈറ്റ്ഹൗസ് വക്താവ് അറിയിച്ചിരിക്കുന്നത്.
സിംഗപ്പൂര്‍ ഉച്ചകോടിയുടെ പ്രധാന വേദിയാണ് സെന്റോസ ദ്വീപിലെ കാപെല്ല ഹോട്ടലെന്ന് വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറി സാറാ സാന്‍േഴ്‌സ് പറഞ്ഞു. ഓരോ രാജ്യത്തിന്റെയും നേതാക്കളുടെ സാന്നിധ്യത്തില്‍ നടക്കുന്ന ആദ്യ കൂടിക്കാഴ്ചയാണ് ജൂണ്‍ 12 ന് നടക്കുന്നത്. 18 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് യുഎസും ഉത്തര കൊറിയയും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുന്നത്. 10 മുതല്‍ 14 വരെ സിംഗപ്പൂരിലെ സെന്റോസ ദ്വീപിനെ സുരക്ഷിത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞയാഴ്ച അമേരിക്കയിലെയും കൊറിയയിലെയും പ്രതിനിധി സംഘങ്ങള്‍ ലോജിസ്റ്റിക്‌സിനെകുറിച്ച് ചര്‍ച്ച ചെയ്യാന്‍ കാപെല്ല ഹോട്ടലില്‍ യോഗം ചേര്‍ന്നിരുന്നു. ബീച്ചുകള്‍, കാസിനോകള്‍, ടൂറിസ്റ്റ് സൈറ്റുകള്‍, ഏഷ്യയിലെ ഏറ്റവും മികച്ച ഗോള്‍ഫ് പ്ലേസുകള്‍ എന്നിവയാണ് സെന്റോസ ദ്വീപിലുളളത്. 29 മില്യണ്‍ ഡോളര്‍ ചെലവാകുന്ന വാട്ടര്‍ ഫ്രണ്ട് വില്ലകളുള്ള നഗരത്തിലെ ഏറ്റവും സമ്ബന്നമായ ദ്വീപാണ് സെന്റോസ.
ജൂണ്‍ 12 ന് നടക്കുന്ന ഉച്ചകോടിക്ക് കനത്ത സുരക്ഷയാണ് സിംഗപ്പൂര്‍ അധികൃതര്‍ ഒരുക്കിയിരിക്കുന്നത്. ആയുധങ്ങള്‍, ഉച്ചഭക്ഷണം, ശബ്ദ സംവിധാനം, ബാനര്‍ എന്നിവ സുരക്ഷിത മേഖലയില്‍ ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ഡ്രോണുകള്‍ അനുവദനീയമല്ല. ഉത്തര കൊറിയയിലെ ഭരണകര്‍ത്താക്കളുടെ കേന്ദ്ര കേന്ദ്ര കമ്മിറ്റി വൈസ് ചെയര്‍മാന്‍ കിം യോങ് ചോള്‍ വൈറ്റ് ഹൌസ് സന്ദര്‍ശിച്ചിരുന്നു.
https://www.facebook.com/Malayalivartha

























