സൗഹൃദവും സഹകരണവും ഊട്ടിയുറപ്പിക്കാൻ വൈറ്റ് ഹൗസില്‍ ഇഫ്താര്‍ വിരുന്നൊരുക്കി ട്രംപ്; വിരുന്നിൽ പങ്കാളികളായി വിവിധ മുസ്ലിം രാഷ്ട്രങ്ങൾ

അമേരിക്ക: വൈറ്റ് ഹൗസില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിൻറെ വക ആഘോഷപൂർവ്വമായ ഇഫ്താര്‍ വിരുന്ന്. അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റതിന് ശേഷം ഇതാദ്യമായാണ് ട്രംപ് ഇഫ്താര്‍ വിരുന്നൊരുക്കിയത്. ബുധനാഴ്ച വൈകിട്ട് സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ വിവിധ മുസ്ലീം രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്തു.
അൻപതിലേറെ അതിഥികളാണ് ട്രംപിന്റെ ക്ഷണം സ്വീകരിച്ച് ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തത്. ലോകമെമ്പാടുമുള്ള മുസ്ലീം സഹോദരങ്ങള്‍ക്ക് റമദാന്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടായിരുന്നു ഡൊണാള്‍ഡ് ട്രംപ് ഇഫ്കാര്‍ വിരുന്നില്‍ പ്രസംഗം ആരംഭിച്ചത്. അമേരിക്കയുമായി സൗഹൃദവും സഹകരണവും കാത്തുസൂക്ഷിക്കുന്ന എല്ലാ മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ക്കും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.
യു.എ.ഇ, ഈജിപ്ത്, ടുണീഷ്യ, ഇറാഖ്, ഖത്തര്‍, ബഹ്റൈന്‍, മൊറോക്കോ, അള്‍ജീരിയ, ലിബിയ രാജ്യങ്ങളിലെ അംബാസഡര്‍മാരെയും ക്ഷണിച്ചിരുന്നു. സൗദി അംബാസഡര്‍ ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍, ജോര്‍ദാന്‍ അംബാസഡര്‍ ദിനാ കവാര്‍ എന്നിവരും യുഎഇ, ഈജിപ്ത്, ട്യുണീഷ്യ, ഇറാഖ്, ഖത്തര്‍, ബഹ്റൈന്‍, മൊറോക്കോ, അള്‍ജീരിയ, ലിബിയ തുടങ്ങിയ രാജ്യങ്ങളിലെ അംബാസഡര്‍മാരും ക്ഷണം സ്വീകരിച്ചെത്തിയിരുന്നു.
https://www.facebook.com/Malayalivartha

























