പ്രമുഖര്‍ക്കെതിരെ ലൈംഗിക ആരോപണവുമായി ഇമ്രാന്‍ ഖാന്റെ മുന്‍ ഭാര്യ; വസീം അക്രം മുൻ ഭാര്യയെ ലൈംഗിക ചേഷ്ടകൾക്കായി ഉപയോഗിച്ചിരുന്നു

ഇസ്‌ലാമാബാദ്: പാകിസ്താനിലെ മുൻ ക്രിക്കറ്റ് താരവും മാധ്യമപ്രവർത്തകനുമായ വസീം അക്രമുള്‍പ്പടെയുള്ള പ്രമുഖര്‍ക്കെതിരെ ലൈംഗിക ആരോപണവുമായി ഇമ്രാന്‍ ഖാന്റെ മുന്‍ ഭാര്യ രേഹം ഖാന്‍. രേഹം ഖാന്റെ പുറത്ത് വരാനിരിക്കുന്ന 'രേഹം ഖാന്‍' എന്ന തന്റെ ആത്മകഥയിലാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ പരാമർശിച്ചിരിക്കുന്നത്.
താന്‍ നോക്കി നില്‍ക്കേ ഒരു കറുത്ത വര്‍ഗക്കാരുനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ മുന്‍ ഭാര്യയെ വസീം അക്രം നിര്‍ബന്ധിച്ചുവെന്നാണ് ആത്മകഥയിലൂടെ രേഹത്തിന്റെ വെളിപ്പെടുത്തൽ. സ്ഫോടനാത്മകമായ വിവരങ്ങൾ 402 ഉം 572 ഉം പേജുകളിലായാണ് വിവരിച്ചിരിയ്ക്കുന്നത്.
കഴിഞ്ഞ വര്‍ഷമായിരുന്നു രേഹം ഖാന്‍ മുന്‍ പാക് അന്താരാഷ്ട്ര ക്രിക്കറ്റ് താരവും പാക്കിസ്ഥാന്‍ തഹിരീകെ ഇന്‍സാഫ് പാര്‍ട്ടിയുടെ സ്ഥാപകനുമായ ഇമ്രാന്‍ഖാനുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തിയത്. രേഹത്തിന്റെ ആത്മകഥയുടെ കയ്യെഴുത്ത് പ്രതിയുടെ ചില ഭാഗങ്ങള്‍ കഴിഞ്ഞ ദിവസം ഒരു ഓണ്‍ലൈനിലാണ് പ്രത്യക്ഷപ്പെട്ടത്.
പുസ്തകത്തിന്റെ കയ്യെഴുത്ത് പ്രതി പുറത്തായതോടെ വസീം അക്രം ഉള്‍പ്പടേയുള്ളവര്‍ രേഹത്തിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























