ഫ്‌ളാറ്റില്‍ ഒപ്പം താമസിച്ചിരുന്ന പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യാന്‍ കുടിവെള്ളത്തില്‍ മരുന്ന് കലര്‍ത്തി; പ്രതിയുടെ നീക്കം പെണ്‍കുട്ടി തിരിച്ചറിഞ്ഞപ്പോള്‍ ഇന്ത്യക്കാരന് സിംഗപ്പൂരില്‍ തടവുശിക്ഷ

ഫ്‌ളാറ്റില്‍ഒപ്പം താമസിച്ചിരുന്ന പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ അവരുടെ കുടിവെള്ളത്തില്‍ ഉറക്കഗുളികയെന്ന് കരുതി മരുന്നു കലര്‍ത്തിയ സ്വകാര്യ ബസ് ഡ്രൈവര്‍ ആയ ഇന്ത്യക്കാരന് സിംഗപ്പൂരില്‍ തടവുശിക്ഷ. അണ്ണാദുരൈ പ്രഭാകരന്‍ എന്ന 28-കാരനാണ് പ്രതി. ഇയാള്‍ക്ക് രണ്ടു വര്‍ഷവും 10 മാസവും ശിക്ഷ ലഭിച്ചു.
ഫ്‌ളാറ്റിലെ താമസക്കാരിയും ഇന്ത്യക്കാരിയുമായ 21-കാരിയെ മാനഭംഗപ്പെടുത്താന്‍ ലക്ഷ്യമിട്ട്, ഉറക്കഗുളിക എന്ന് കരുതി രണ്ട് ഗുളികകള്‍ ഇയാള്‍ വാങ്ങി. ഒരു ഗുളിക പരീക്ഷണാര്‍ത്ഥം ഒരു കുപ്പിയിലെ വെള്ളത്തില്‍ കലര്‍ത്തി. ഗുളിക പൂര്‍ണ്ണമായും വെള്ളത്തില്‍ ലയിക്കുമെന്നും നിറംമാറ്റമില്ലെന്നും കണ്ടതോടെ ,യുവതി കുടിക്കാന്‍ വച്ചിരുന്ന കുപ്പിവെള്ളത്തില്‍ ഇയാള്‍ ഗുളിക കലര്‍ത്തി. ഉറക്കമരുന്ന് കലര്‍ത്തിയ വെള്ളം കുടിച്ച് യുവതി ഗാഢനിദ്രയില്‍ ആകുമ്പോള്‍ അവളെ മാനഭംഗപ്പെടുത്താനായിരുന്നു പ്രതിയുടെ ഉദ്ദേശ്യം.
എന്നാല്‍ ഒരു കവിള്‍ വെള്ളം കുടിച്ചതോടെ അരുചി തോന്നിയ യുവതി വെള്ളം പരിശോധിച്ചപ്പോള്‍ നേരിയ നിറംമാറ്റം കണ്ടിരുന്നു. ഇതോടെ സംശയംതോന്നിയ യുവതി തന്റെ സുഹൃത്തുക്കളെ വിളിച്ചുവരുത്തി. ഇവരുടെ ചോദ്യം ചെയ്യലില്‍ അണ്ണാദുരൈ കുറ്റം സമ്മതിച്ചു. പിടിക്കപ്പെടാതിരിക്കാന്‍ കുപ്പിയിലെ വെള്ളം ഇയാള്‍ തട്ടിമറിച്ചു കളയുകയും ചെയ്തു. സുഹൃത്തുക്കള്‍ പോലീസില്‍ വിവരം ധരിപ്പിക്കുകയും വെള്ളംവച്ചിരുന്ന കുപ്പി ഹെല്‍ത്ത് സയന്‍സ് അതോറിറ്റിയിലേക്ക് പരിശോധനയ്ക്ക് അയക്കുകയും ചെയ്തു.
തുടര്‍ന്നു നടത്തിയ പരിശോധനയില്‍ കുപ്പിയിലെ വെള്ളത്തില്‍ ഉറക്കമരുന്നിലെ രാസവസ്തുക്കള്‍ ഒന്നും ഇല്ലെന്ന് കണ്ടെത്തിയ വിദഗ്ധര്‍ പക്ഷേ, ലൈംഗിക ഉദ്ധാരണക്കുറവിന് നല്‍കുന്ന മരുന്നിന്റെ ഘടകങ്ങള്‍ കണ്ടെത്തി. കോടതിക്കു മുമ്പാകെയും അണ്ണാദുരൈ കുറ്റം സമ്മതിച്ചു. കുറഞ്ഞശിക്ഷയേ നല്‍കാവൂ എന്നും ഇയാളുടെ അഭിഭാഷകന്‍ വാദിച്ചു. ഇതുകൂടി പരിഗണിച്ചാണ് ശിക്ഷ കുറച്ചുനല്‍കിയത്.
https://www.facebook.com/Malayalivartha

























