ബ്രിട്ടനിലെ കെഎഫ്സി, വെജിറ്റേറിയന്‍ ചിക്കന്റെ പണിപ്പുരയില്‍
ഫാസ്റ്റ് ഫുഡ് ചെയിന്‍ ആയ കെഎഫ്സി ബ്രിട്ടനില്‍ പുതിയ റെസിപ്പി അവതരിപ്പിക്കാനായി പുതിയ രുചിക്കൂട്ടിന്റെ പണിപ്പുരയിലാണ്. പ്രധാന ചേരുവയായ ചിക്കന്‍ ഒഴിവാക്കാനാണ് തീരുമാനം. ഉപഭോക്താക്കള്‍ക്ക് ആരോഗ്യദായകമായ ഭക്ഷണം നല്കുന്നതിനുവേണ്ടിയാണ് കമ്പനിയുടെ പുതിയ നടപടി.
11 ഔഷധസസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ഉപയോഗിച്ച് തയാറാക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ വിഭവം വെജിറ്റേറിയന്‍ ഫ്രൈഡ് ചിക്കന്‍ എന്ന പേരില്‍ അവതരിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. പുതിയ രുചിക്കൂട്ട് ഇപ്പോഴും പരീക്ഷണഘട്ടത്തിലാണ്. എന്നാല്‍, തങ്ങളുടെ രുചിക്കൂട്ട് എപ്പോഴും രഹസ്യമായിത്തന്നെ സൂക്ഷിക്കുമെന്ന് കെഎഫ്സി വക്താവ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഭക്ഷണങ്ങളിലെ അധിക കലോറികള്‍ കുറയ്ക്കണമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിനെത്തുടര്‍ന്നാണ് കെഎഫ്സി പുതിയ തീരുമാനമെടുത്തത്. 2024 ആകുമ്പോഴേക്കും ജനപ്രിയ ഭക്ഷണങ്ങളിലെ കലോറി 20 ശതമാനം വരെ കുറയ്ക്കണമെന്നാണ് മാര്‍ച്ചില്‍ പുറപ്പെടുവിച്ച നിര്‍ദേശങ്ങളില്‍ പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് പറയുന്നത്.
https://www.facebook.com/Malayalivartha