സി.എൻ.എൻ അവതാരകൻ ആൻറണി ബോർഡൈന്റെ നിര്യാണത്തിൽ ആദരഞ്ജലിയർപ്പിച്ച് ബറാക് ഒബാമ
വാഷിങ്ടൺ: സി.എൻ.എൻ അവതാരകൻ ഷെഫ് ആൻറണി ബോർഡൈന്റെ നിര്യാണത്തിൽ ആദരഞ്ജലിയർപ്പിച്ച് യു എസ് മുൻ പ്രസിഡന്റ് ബറാക് ഒബാമ. വിയറ്റ്നാം തലസ്ഥാനമായ ഹനോയിലെ റെസ്റ്റോറന്റിൽ ബോർഡൈനൊപ്പം ഭക്ഷണം കഴിക്കുന്ന ചിത്രം പങ്കുവച്ചാണ് ഒബാമ ഓർമ്മകൾ ട്വിറ്ററിൽ കുറിച്ചത്.
അപരിചമായതിനെക്കുറിച്ച് ഒട്ടും ഭയക്കരുതെന്ന് നമ്മെ പഠിപ്പിക്കാൻ അദ്ദേഹം നടത്തിയ ശ്രമങ്ങൾ ആദരവ് അർഹിക്കുന്നതാണെന്നും ഒബാമ കുറിച്ചു. 2016 ൽ സി.എൻ.എൻ ചാനലിന്റെ പരിപാടിക്കായി ബുർഡൈനും ഒബാമയും വിയറ്റ്നാമിലേക്ക് നടത്തിയ യാത്രയുടെ വേളയിലാണ് ഒരു മേശയുടെ ഇരുവശത്തുമായി പ്ലാസ്റ്റിക് കസേരകളിൽ ഇരുന്ന് നൂഡിൽസും ബിയറും കഴിക്കുന്ന ചിത്രം എടുത്തത്. ആറ് ഡോളറായിരുന്നു ആ ഭക്ഷണത്തിന് അവർക്കു വന്ന ചിലവ്.
‘‘താഴ്ന്നതരം പ്ലാസ്റ്റിക് കസേര, വില കുറഞ്ഞതെങ്കിലും രുചിയുള്ള നൂഡിൽസും. തണുത്ത ഹനോയ് ബിയർ. ആ ഷോയിലൂടെ ഞാൻ ആൻറണിയെ ഒാർക്കും. അദ്ദേഹം ഭക്ഷണത്തെക്കുറിച്ച് ഞങ്ങൾക്ക് പഠിപ്പിച്ചു തന്നു. പക്ഷേ, അതിനെക്കാൾ അപരിചിതമായതിനെ പേടിക്കേണ്ടതില്ല എന്നതിലേക്കും ഞങ്ങളെ മാറ്റിയെടുത്തു. അദ്ദേഹത്തെ വല്ലാതെ മിസ് ചെയ്യും’’ -ഇതായിരുന്നു ഒബാമയുടെ ട്വീറ്റ്.
https://www.facebook.com/Malayalivartha