ബ്രിട്ടന് മറ്റു രാജ്യങ്ങളിലെ ക്രിമിനലുകളുടെ സുരക്ഷിത താവളമായി മാറരുതെന്ന് ഇന്ത്യ; വിജയ് മല്യക്കു പിന്നാലെ നീരവ് മോദിയും ബ്രിട്ടനില്‍ അഭയം തേടിയതാണ് ഇന്ത്യയെ ചോടിപ്പിച്ചത്
വായ്പാ തട്ടിപ്പ് കേസിലെ പ്രതിയായ വിവാദ വ്യവസായി നീരവ് മോദി ബ്രിട്ടനില്‍ അഭയം പ്രാപിച്ചകാര്യം സ്ഥിരീകരിച്ചതിനുപിനന്നാലെ മുന്നറിയിപ്പുമായി ഇന്ത്യ. ബ്രിട്ടന് മറ്റു രാജ്യങ്ങളിലെ ക്രിമിനലുകളുടെ സുരക്ഷിത താവളമായി മാറരുത്. യുകെ മന്ത്രി ബറോനസ് വില്യംസിനോട് കേന്ദ്ര സഹമന്ത്രി കിരണ്‍ റിജിജു ആണ് ഇക്കാര്യം സൂചിപ്പിച്ചത്.
വിജയ് മല്യക്കു പിന്നാലെ നീരവ് മോദിയും ബ്രിട്ടനില്‍ അഭയം തേടിയതോടെയാണ് ഇക്കാര്യത്തില്‍ ഇന്ത്യ അതൃപ്തി അറിയിച്ചിരിക്കുന്നത്. എന്നിരുന്നാല്‍ തന്നെയും ഇന്ത്യ കോടതിയെ ബഹുമാനിക്കുന്നതായും നിയമപരമായ രീതിയില്‍ കുറ്റവാളികളെ രാജ്യത്തേക്ക് മടക്കികൊണ്ടുവരാന്‍ പരിശ്രമിക്കുമെന്നും റിജുജു പറഞ്ഞു. നീരവ് മോദിയേയും മല്യയേയും മടക്കി കൊണ്ടുവരാനുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ പരിശ്രമങ്ങളോട് ബ്രിട്ടന് പൂര്‍ണമായും സഹകരിക്കുമെന്ന് ബറോനസ് വില്യസ് അറിയിച്ചു.
https://www.facebook.com/Malayalivartha