Widgets Magazine
23
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത.. മുഴുവൻ ജില്ലകളിലും ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്...അതേസമയം കനത്ത ചൂടും തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്...


തൃശൂർ പൂരം വെടിക്കെട്ടില്ലാതെ നടത്തും.... വെടിക്കെട്ട് ഒഴിവാക്കാൻ ദേവസ്വങ്ങളും സമ്മതിച്ചു...കുടമാറ്റം 15 മിനിറ്റ് മാത്രമായി ചുരുക്കും


പാമ്പുകടിയേറ്റ വീട്ടിൽ വീണ്ടും പാമ്പിനെ കണ്ടെത്തി...ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പിനെയാണ് കണ്ടെത്തിയത്.. വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് പാമ്പിനെ തല്ലിക്കൊന്നു..


വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താൻ പാറമേക്കാവ് ദേവസ്വത്തിന്റെ നിർദേശം പുറത്തുവന്നതോടെ.. വെടിക്കെട്ടപകടം അട്ടിമറിയാണെന്ന സംശയം..വെടിക്കെട്ട് ഇല്ലാതാക്കുകയായിരുന്നോ തത്പര കക്ഷികളുടെ ലക്ഷ്യം?


സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്... പവന് 880 രൂപയുടെ കുറവ്...

ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നും ട്രംപും തമ്മിലുള്ള കൂടികാഴ്ച വിജയം, ഇരുവരും സമാധാന കരാറില്‍ ഒപ്പുവച്ചു

12 JUNE 2018 11:50 AM IST
മലയാളി വാര്‍ത്ത

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നും തമ്മില്‍ സമാധാന കരാറില്‍ ഒപ്പുവച്ചു. ഉന്നുമായുള്ള കൂടിക്കാഴ്ച താന്‍ പ്രതീക്ഷിച്ചതിലും നല്ലതായിരുന്നെന്ന് ട്രംപ് പറഞ്ഞു. ഉത്തര കൊറിയയുമായി നല്ല ബന്ധം ഉണ്ടാകുമെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. കിമ്മിനെ വൈറ്റ് ഹൗസിലേക്ക് ട്രംപ് ക്ഷണിക്കുകയും ചെയ്തു.
സിംഗപ്പൂരിലെ കാപ്പെല്ല പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്ന ചരിത്ര കൂടിക്കാഴ്ച 45 മിനിട്ട് നീണ്ടു.
മുന്‍വിധികള്‍ ഇരു രാജ്യങ്ങളുടേയും മുന്നില്‍ തടസങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന് കിം പറഞ്ഞു. ഇപ്പോള്‍ അവയൊക്കെ മറികടക്കാനായി. ഇത് വളരെ നല്ലൊരു കാര്യമാണെന്നും കിം പറഞ്ഞു. കാപ്പെല്ല ഹോട്ടലിലെത്തിയ ഇരു നേതാക്കളും രണ്ട് തവണ ഹസ്തദാനം ചെയ്തു. 45 മിനിട്ടിന് ശേഷം രാവിലെ 7.29ന് ഇരു സംഘങ്ങളും ഒരു മേശയ്ക്ക് ഇരുപുറമിരുന്ന് ചര്‍ച്ച ആരംഭിച്ചു . ഡൊണാള്‍ഡ് ട്രംപിന്റെ സംഘത്തില്‍ വിദേശകാര്യ സെക്രട്ടറി പോംപെയോ, സെക്കന്‍ഡ് ചീഫ് ഒഫ് സ്റ്റാഫ് ജോണ്‍ കെല്ലി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ടണ്‍, വൈറ്റ് ഹൗസ് ഓപ്പറേഷന്‍സ് മേധാവി ജോ ഹാഗിന്‍ എന്നിവരാണുണ്ടായിരുന്നത്. ഉത്തരകൊറിയന്‍ വിദേശകാര്യമന്ത്രി റീ യോഹ് ഹോ, കൊറിയന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി പ്രതിനിധി കിം യോംഗ് ചോള്‍, കിമ്മിന്റെ സഹോദരി കിം യോ ചോംഗ്, വിദേശകാര്യ സെക്രട്ടറി ചോ സോന്‍ ഹുയി എന്നിവരാണ് കിമ്മിന്റെ സംഘത്തില്‍ ചര്‍ച്ചയില്‍ പങ്കെടുത്തത്.

ചരിത്രത്തില്‍ ആദ്യമായാണ് ഭരണത്തിലിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റും ഉത്തരകൊറിയന്‍ മേധാവിയും നേരില്‍ കാണുന്നത്. അണവായുധ, മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തിയും മൂര്‍ച്ചയുള്ള വാക്കുകള്‍ പ്രയോഗിച്ചും അമേരിക്കയെ നിരന്തരം പ്രകോപിപ്പിച്ച കിം ഈ വര്‍ഷത്തിന്റെ തുടക്കം മുതല്‍ സ്വീകരിച്ച അനുനയ സമീപനത്തിന്റെ അന്തിമ ഫലമാണ് ഉച്ചകോടി. ആണവ നിരായുധീകരണത്തിനുള്ള ഉത്തര കൊറിയയുടെ സമ്മതം മാത്രമാണ് ഉച്ചകോടിയില്‍ അമേരിക്ക പ്രതീക്ഷിക്കുന്ന ഏക കാര്യമെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി മൈക്ക് പോംപിയോ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഏഴുപതിറ്റാണ്ടോളം ശത്രുപക്ഷത്തായിരുന്ന യു.എസുമായി പുതിയ സൗഹൃദമാരംഭിക്കാമെന്നാണ് ഉത്തരകൊറിയയുടെ കണക്കുകൂട്ടല്‍.

അടച്ചിട്ട മുറിയില്‍ ഇരുരാഷ്ട്രത്തലവന്മാരും പരിഭാഷകരും മാത്രമായിട്ടായിരുന്നു ആദ്യ ചര്‍ച്ച നടന്നത്. ഇതുവരെ ഫോണില്‍ പോലും രണ്ടു രാജ്യങ്ങളിലെയും ഭരണാധികാരികള്‍ സംസാരിച്ചിട്ടില്ല എന്നതുകൊണ്ട് പുതിയ ചരിത്രമാണ് ഇതിലൂടെ കുറിച്ചത്. 1950 53 ലെ കൊറിയന്‍ യുദ്ധം മുതല്‍ ചിരവൈരികളായിരുന്നു രണ്ട് രാജ്യങ്ങളും. ഭൂതകാലം മറക്കുമെന്ന് ഇരുവരും പറഞ്ഞു. സുശക്തമായ ബന്ധത്തിന് തുടക്കമായെന്ന് നേതാക്കളും അഭിപ്രായപ്പെട്ടു. നിര്‍ണായക മാറ്റത്തിന് ലോകം സാക്ഷ്യം വഹിക്കുമെന്നും ഉന്‍ വ്യക്തമാക്കി.


 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓഹരി വിപണിയില്‍ കനത്ത ഇടിവ്.. സെന്‍സെക്‌സ് 700ലധികം പോയിന്റ് ഇടിഞ്ഞു...നിഫ്റ്റി 24,250ല്‍ താഴെ  (4 minutes ago)

ഡൽഹിയിൽ ഉഷ്ണതരംഗം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്...  (26 minutes ago)

തൃശൂർ പൂരം വെടിക്കെട്ടില്ലാതെ നടത്തും.... വെടിക്കെട്ട് ഒഴിവാക്കാൻ ദേവസ്വങ്ങളും സമ്മതിച്ചു...കുടമാറ്റം 15 മിനിറ്റ് മാത്രമായി ചുരുക്കും  (45 minutes ago)

RAIN ALERT മുഴുവൻ ജില്ലകളിലും ഗ്രീൻ അലർട്ട്,  (1 hour ago)

വീടിന് ചുറ്റും പാമ്പുകൾ..!  (1 hour ago)

Thrissur Ffireworks-Tragedy അന്വേഷണങ്ങള്‍ ഊര്‍ജ്ജിതമാക്കി.  (1 hour ago)

  മുതിർന്ന സിപിഐ എം നേതാവ് നെടുവത്തൂർ ആനക്കോട്ടൂർ ആലുവിളവീട്ടിൽ എം ലീലാമ്മ അന്തരിച്ചു...  (1 hour ago)

സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്  (1 hour ago)

. തിരുവനന്തപുരം പട്ടത്ത് യുവാവ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു... അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (2 hours ago)

Iran Tankers 34 കപ്പലുകൾ തീരം കടന്നു  (2 hours ago)

ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരം... രാജസ്ഥാന്‍ റോയല്‍സിന് 40 റണ്‍സിന്റെ ജയം  (2 hours ago)

വീണ്ടും പാമ്പു കടിയേറ്റ് മരണം... തിരുവനന്തപുരം ചിറയിൻകീഴിൽ ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പു കടിയേറ്റ് എട്ടുവയസുകാരൻ മരിച്ചു  (2 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ കാണാതായ ഗിരീഷിന്റെ അമ്മ ഗൗരി അന്തരിച്ചു...  (3 hours ago)

വെടിമരുന്ന് അളവിൽ കൂടുതൽ സൂക്ഷിച്ചതിന് പാറമേക്കാവിന്റെ പടക്കനിർമാണശാല ഉടമയ്ക്കെതിരെ കേസെടുത്ത് പൊലീസ്...  (3 hours ago)

ബുള്ളറ്റ് നിയന്ത്രണം വിട്ട് മീഡിയനിലിടിച്ച് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends