ലിബിയന്‍ തീരത്ത് അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് നൂറിലേറെ പേരെ കാണാതായി

ലിബിയന്‍ കടല്‍ത്തീരത്ത് അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ടു മറിഞ്ഞ് നൂറിലധികം പേരെ കാണാതായി. കാണാതായവര്‍ മുങ്ങി മരിച്ചിട്ടുണ്ടാകാമെന്നാണ് ലിബിയന്‍ തീരദേശ സേനയുടെ നിഗമനം. മൂന്നുകുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. 14 പേരെ ലിബിയന്‍ തീരദേശ സേന രക്ഷപ്പെടുത്തി. മെഡിറ്ററേനിയന്‍ കടലിലൂടെ യൂറോപ്പിലേക്ക് വരികയായിരുന്ന അഭയാര്‍ഥി സംഘമാണ് ലിബിയക്ക് അടുത്ത് കടലില്‍ മുങ്ങിയത്.
ബോട്ടില്‍ എത്ര പേരുണ്ടായിരുന്നു എന്ന് കൃത്യമായി അറിവായിട്ടില്ല. നൂറിലധികം പേര്‍ മുങ്ങി മരിച്ചിട്ടുണ്ടാകാമെന്നാണ് ലിബിയന്‍ തീരദേശ സേന പറയുന്നത്.
https://www.facebook.com/Malayalivartha

























