തിരുവമ്പാടി സ്റ്റേഷനില്‍ പ്രതികളുടെ അഴിഞ്ഞാട്ടം ; ആക്രമണത്തില്‍ മൂന്നു പൊലീസുകാര്‍ക്കു പരിക്ക്

കോഴിക്കോട് തിരുവമ്പാടി പൊലീസ് സ്റ്റേഷനില്‍ അറസ്റ്റിലായ പ്രതികള്‍ ആക്രമണം നടത്തി. ആക്രമണത്തില്‍ മൂന്നു പൊലീസുകാര്‍ക്കു പരിക്കേറ്റു. അടിപിടിക്കേസുകളില്‍ പ്രതിയായവരാണ് സ്റ്റേഷനില്‍ അഴിഞ്ഞാടിയത്. സ്റ്റേഷനിലെ കന്പ്യൂട്ടറുകള്‍ ഉള്‍പ്പെടെ പ്രതികള്‍ തല്ലിത്തകര്‍ത്തു. ഇവരെ തടയാന്‍ ശ്രമിച്ച പൊലീസുകാര്‍ക്കാണ് അക്രമത്തില്‍ പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അരമണിക്കൂറിനുശേഷമാണ് അക്രമികളെ കീഴ്‌പ്പെടുത്താന്‍ പൊലീസിനു കഴിഞ്ഞത്. ഇവര്‍ കഞ്ചാവ് ഉപയോഗിച്ചിരുന്നതായി സംശയിക്കുന്നെന്നു പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha























