കോഴിക്കോട് അടിപിടിക്കേസില്‍ പിടിയിലായവരുടെ പോലീസ് സ്‌റ്റേഷന്‍ ആക്രമണം; എസ്.ഐക്കും പോലീസുകാര്‍ക്കും പരുക്ക്

അടിപിടിക്കേസുമായി ബന്ധപ്പെട്ട് സ്‌റ്റേഷനില്‍ എത്തിച്ച പ്രതികള്‍ പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ചു. കോഴിക്കോട് തിരുവമ്പാടി പോലീസ് സ്‌റ്റേഷന് നേരെയാണ് ഇവരുടെ ആക്രമണം. എസ്.ഐ അടക്കം രണ്ട് പോലീസുകാര്‍ക്കും ആക്രമണത്തില്‍ പരുക്കേറ്റു. എസ്.ഐ സനല്‍ രാജു, സി.പി.ഒ അനീഷ് എന്നിവര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്.
പോലിസ് സ്‌റ്റേഷനില്‍ എത്തിച്ച ലിന്റോ രമേശ്, ബെര്‍ലിന്‍ മാത്യൂ എന്നിവരാണ് സ്‌റ്റേഷന്‍ ആക്രമിച്ചത്. ഇവരെ തടയാന്‍ ശ്രമിച്ച പോലീസുകാര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌റ്റേഷനില്‍ കമ്പ്യുട്ടറുകള്‍ അടക്കം പ്രതികള്‍ തല്ലിത്തകര്‍ത്തു
https://www.facebook.com/Malayalivartha























