എല്ലാം കോടികളുടെ അഴിമതി....ഡല്‍ഹിക്ക് പിന്നാലെ കൊച്ചി നാവിക കേന്ദ്രത്തില്‍ സിബിഐ റെയിഡ്; കരാറുകള്‍ നല്‍കിയതില്‍ കോടികളുടെ ക്രമക്കേടുകള്‍ കണ്ടെത്തി

റെയ്ഡ് നടത്തിയ സിബിഐ തന്നെ അഴിമതി കണ്ട് ഞെട്ടിത്തരിച്ചു. മൂന്നരക്കോടി രൂപ ഉദ്യോഗസ്ഥനില്‍ നിന്നും പിടിച്ചെടുത്തു. കൊച്ചി നാവിക കേന്ദ്രത്തില്‍ സിബിഐ റെയിഡ്. മിലിട്ടറി എന്‍ജിനിയറിങ് വിഭാഗത്തിലാണ് പരിശോധന നടക്കുന്നത്. ചീഫ് എന്‍ജിനിയര്‍ രാഗേഷ് കുമാറിനെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. സൈനിക കേന്ദ്രത്തിന് വേണ്ട അടിസ്ഥാന സൗകര്യമൊരുക്കുന്ന സിവിലിയന്‍ വിഭാഗത്തിന്റെ ചീഫാണ് ഇദേഹം.
നാവിക കേന്ദ്രത്തിലെ വിവിധ കരാറുകള്‍ നല്‍കിയതില്‍ കോടികളുടെ അഴിമതിയുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് വൈകിട്ട് 4.30 ന് സിബിഐ റെയിഡിന് എത്തിയത്. സിബിഐയ്ക്ക് ഇക്കാര്യം വ്യക്തമാക്കി പരാതി ലഭിച്ചിരുന്നു. നേവല്‍ ഉദ്യോഗസ്ഥര്‍ കരാറുകാരില്‍ നിന്നു കൈക്കൂലി വാങ്ങിയെന്നും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.
സമാന പരാതിയില്‍ ഡല്‍ഹിയിലും സിബിഐ പരിശോധന നടത്തിയിരുന്നു. സിബിഐയുടെ കൊച്ചി യൂണിറ്റിലെ ഏഴ് പേരടങ്ങുന്ന സംഘമാണ് പരിശോധന നടത്തുന്നത്.
https://www.facebook.com/Malayalivartha























