കെഎസ്ആര്‍ടിസി ബസുകള്‍ക്ക് കരുനാഗപ്പള്ളിയില്‍ ഫാന്‍സ് അസോസിയേഷന്‍

താരങ്ങള്‍ക്കെല്ലാം ഫാന്‍സ് ആകാമെങ്കില്‍ നമ്മുടെ സ്വന്തം കെ എസ് ആര്‍ ടിസ്‌ക്ക് എന്തുകൊണ്ട് ആയിക്കൂടാ എന്ന് ഒരു കൂട്ടം യുവാക്കള്‍. കെ.എസ്.ആര്‍.ടി.സി. ബസുകളെ അകമഴിഞ്ഞ് ആരാധിക്കുകയാണ് കരുനാഗപ്പള്ളിയിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍. എല്ലാം സര്‍ക്കാര്‍ ചെയ്യട്ടെയെന്നു കരുതി മാറിനില്‍ക്കാന്‍ ഇവര്‍ തയ്യാറല്ല. നഗരഗ്രാമ വ്യത്യാസമില്ലാതെ പൊതുജനസേവനം നടത്തുന്ന ആനവണ്ടികള രക്ഷിക്കാന്‍ തങ്ങളാലാകുന്നത് ചെയ്യുകയാണ് ലക്ഷ്യം.
ഇതിനായി സിനിമാതാരങ്ങള്‍ക്കെന്നപോലെ കരുനാഗപ്പള്ളിയില്‍ ഫാന്‍സ് അസോസിയേഷനുകള്‍ രൂപവത്കരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം. മെഡിക്കല്‍എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഒരു കൂട്ടം യുവാക്കളാണ് ഫാന്‍സ് അസോസിയേഷനിലെ അംഗങ്ങള്‍. കെ.എസ്.ആര്‍.ടി.സി. ബസുകളെ സ്‌നേഹിക്കുന്നവരുടെ ഫെയ്‌സ് ബുക്ക് കൂട്ടായ്മയും ഇവര്‍ ഉണ്ടാക്കി.
ചില ബസുകളിലെ അവ്യക്തമായ പഴഞ്ചന്‍ ബോര്‍ഡുകള്‍ മാറ്റി. പകരം തിളങ്ങുന്ന അക്ഷരങ്ങളുള്ള സ്റ്റിക്കറുകള്‍ പതിച്ചു. പതിമൂന്ന് ഫാസ്റ്റ് പാസഞ്ചര്‍ ബസുകളിലും നാല് സൂപ്പര്‍ ഫാസ്റ്റ് ബസുകളിലും ഒരു ഓര്‍ഡിനറി ബസിലുമാണ് ഇത്തരത്തില്‍ ബോര്‍ഡുകള്‍ പതിച്ചത്.
തെക്കുംഭാഗത്ത് സ്‌റ്റേ ചെയ്യുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസിലും തൃശ്ശൂര്‍ സൂപ്പര്‍ ഫാസ്റ്റ് ബസിലും മ്യൂസിക് സിസ്റ്റവും സ്ഥാപിച്ചു. ജീവനക്കാരുടെ സഹകരണത്തോടെയാണ് ഇതെല്ലാം ചെയ്തത്. ബസുകളുടെ അറ്റകുറ്റപ്പണികള്‍ നടത്താന്‍ സഹായിക്കുകയും അവധിദിവസങ്ങളില്‍ ഡിപ്പോയിലെത്തി ബസുകള്‍ കഴുകി വൃത്തിയാക്കുകയും ചെയ്യും. അമൃത എന്‍ജിനീയറിങ് കോളേജിലെ ടെക്‌നിക്കല്‍ സ്റ്റാഫായ നൗഫല്‍, മെഡിക്കല്‍ വിദ്യാര്‍ഥിയായ അശ്വിന്‍ മുരളി, അജിന്‍, രാകേഷ് എന്നിവരാണ് കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കുന്നത്. നിപ രോഗിയെ ശ്രശ്രൂഷിക്കുന്നതിനിടെ രോഗം പിടിപെട്ട് മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലീനയുടെ ഓര്‍മയ്ക്കായി കരുനാഗപ്പള്ളി ഡിപ്പോയിലെ ആര്‍.എസ്.കെ. 447 നമ്പര്‍ ബസിന് ഭൂമിയിലെ മാലാഖ എന്ന പേരും നല്‍കി. ബസില്‍ ലീനയുടെ ചിത്രവും പതിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























