മെഡിക്കല്‍ കോളേജിലെ ബസുകൾ ഹൈടെക്കാകുന്നു; എല്ലാ ബസുകളിലും പ്രവർത്തനസജ്ജമായ 24 മണിക്കൂർ ജിപിഎസ് സംവിധാനം

തിരുവനന്തപുരം: ഗവ.മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള അഞ്ച് ബസുകളിലും ജി.പി.എസ് ഘടിപ്പിച്ചു. ഇതോടെ നഗരത്തിലെ ഗതാഗതക്കുരുക്ക് കാരണം ബസ് വൈകുന്ന വിവരവും ,ബസ് എത്തിയ സ്ഥലവുമൊക്കെ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കൾക്കും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി അറിയാം കഴിയും.
മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളെ കോളേജില്‍ എത്തിക്കുന്നതിനും തിരികെ വീട്ടില്‍ കൊണ്ടു പോകുന്നതിനും അഞ്ച് ബസുകളാണ് ഉള്ളത്. തമ്പാനൂര്‍,കിഴക്കേക്കോട്ട, പാപ്പനംകോട്, പേരൂര്‍ക്കട, കുടപ്പനക്കുന്ന്, തിരുവല്ലം ഭാഗങ്ങളിലേക്കാണ് സര്‍വ്വീസുകള്‍ നടത്തുന്നത്. നഗരത്തിലെ ഗതാഗതക്കുരുക്ക് കാരണം ബസ് വൈകുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് അറിയാന്‍ കഴിയില്ല. ഈ പ്രശ്‌നം പരിഹരിക്കുന്നതിന് വേണ്ടിയാണ് ജിപിഎസ് സിസ്റ്റം ഘടിപ്പിച്ചത്. ഏകദേശം ഇരുന്നൂറിലധം വിദ്യാര്‍ത്ഥികളാണ് ഈ ബസുകൾ ആശ്രയിക്കുന്നത്.
മെഡിക്കല്‍ കോളേജില്‍ രാവിലെ എട്ട് മണിക്കാണ് ക്ലാസ് ആരംഭിക്കുന്നത്. ചില ദിവസങ്ങളില്‍ ബസ് വൈകുന്നതോ, വഴിയില്‍ തകരാറ് സംഭവിച്ച് കിടക്കുന്നതോ കാരണം വിദ്യാര്‍ത്ഥികള്‍ ദുരിതത്തിലും ആകാറുണ്ട്. ആ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ജിപിഎസ് വഴി ബസിന്റെ എല്ലാ വിവരങ്ങളും അറിയിക്കുന്നത്. ഇതിനായി ആന്‍ഡ്രോയിഡ് ഫോണില്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത ഇന്‍സ്റ്റാല്‍ ചെയ്ത ശേഷം വൈക്കിൽ ഓഫീസറെ സമീപിച്ച് യൂസര്‍ നെയിമും പാസ് വേര്‍ഡും വാങ്ങിയാല്‍ ജിപിഎസ് സംവിധാനം വിദ്യാര്‍ത്ഥികള്‍ക്കും, രക്ഷിതാക്കൾക്കും ലഭ്യമാകുമെന്ന് വൈക്കില്‍ ഓഫീസർ അറിയിച്ചു.
https://www.facebook.com/Malayalivartha

























