Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

സുസജ്ജമായി ആരോഗ്യ മേഖല: എല്ലാ ആശുപത്രികള്‍ക്കും ജാഗ്രതാ നിര്‍ദേശം; പോസ്റ്റുമോര്‍ട്ടം ഉടന്‍ തന്നെ ചെയ്ത് റിപ്പോര്‍ട്ട് നല്‍കാന്‍ സംവിധാനം

16 AUGUST 2018 06:14 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം: മഴക്കെടുതികളെ നേരിടാന്‍ ആരോഗ്യ വകുപ്പും ആരോഗ്യ വിദ്യാഭ്യാസ വകുപ്പും സുസജ്ജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. എല്ലാ ആശുപത്രികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഴക്കെടുതികളുമായി ബന്ധപ്പെട്ട് കൊണ്ടുവരുന്നവരുടെ മൃതദേഹം കാലതാമസം കൂടാതെ അപ്പോള്‍ തന്നെ പോസ്റ്റുമോര്‍ട്ടം ചെയ്ത് റിപ്പോര്‍ട്ട് നല്‍കുവാനുള്ള സംവിധാനം ഏര്‍പ്പെടുത്തുവാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി മെഡിക്കല്‍ കോളേജുകളിലെ ഫോറന്‍സിക് വിഭാഗം സജ്ജമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഓക്‌സിജന്‍ സിലിണ്ടര്‍ കൊണ്ടുവരുന്ന ലോറികള്‍ വഴിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഓക്‌സിജന്റെ അഭാവം ഉണ്ടാകാതിരിക്കാനായി പകരം സംവിധാനം ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ വരുന്ന മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരെ ദുരിതാശ്വാസ ക്യാമ്പുകളില്‍ അയയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ ഓരോ മെഡിക്കല്‍ കോളേജിലും അതതു സ്ഥലത്തെ പ്രാധാന്യം അനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിട്ടുണ്ട്.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നുള്ള അധ്യാപകരും വിദ്യാര്‍ത്ഥികളും രണ്ട് സംഘമായി വയനാട്ടിലും കോഴിക്കോട്ടെ പല ഭാഗങ്ങളിമെത്തി ചികിത്സ നല്‍കിവരുന്നതായി ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ പറഞ്ഞു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ കൊണ്ടുവന്ന ആളുകള്‍ക്കുള്ള വിദഗ്ധ ചികിത്സയ്ക്കായി അത്യാഹിത വിഭാഗം സജ്ജമാക്കിയിട്ടുണ്ട്.

ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ടീമിനെ നേരത്തെ തന്നെ സജ്ജമാക്കിയിരുന്നു. അവിടെ നിന്നും കാര്യമായ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തിരുവനന്തപുരത്തും പത്തനംതിട്ടയിലും വെള്ളപ്പൊക്ക ഭീഷണി ഉണ്ടായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എല്ലാവിധ സജ്ജീകരണവുമൊരുക്കിയിട്ടുണ്ട്. അത്യാഹിത വിഭാഗത്തില്‍ മതിയായ ഡോക്ടര്‍മാരുടേയും മറ്റ് ജീവനക്കാരുടേയും സേവനം ഉറപ്പാക്കിയിട്ടുണ്ട്.

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ കാര്യമായ പ്രശ്‌നമുണ്ടായിട്ടില്ല. എങ്കിലും ജാഗ്രതയിലാണ്. എറണാകുളം മെഡിസിറ്റിയില്‍ ചികിത്സയില്‍ കഴിയുന്ന ചില രോഗികളെ എറണാകുളം മെഡിക്കല്‍ കോളേജിലേക്ക് മാറ്റണമെന്ന് അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്ന് അതിനുള്ള ചികിത്സാ സൗകര്യം ഒരുക്കുന്നതാണ്.

ഇതുകൂടാതെ പി.ജി. അസോസിയേഷന്‍ എല്ലാ സഹകരണവും വാഗ്ദാനം ചെയ്തിട്ടുണ്ട്. എല്ലാ മെഡിക്കല്‍ കോളേജുകളിലേയും പി.ജി. ഡോക്ടര്‍മാരുടെ നമ്പര്‍ ബന്ധപ്പെട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് അയച്ച് കൊടുത്തിട്ടുണ്ട്.

ആരോഗ്യ വകുപ്പിന് കീഴിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ താലൂക്ക് ജില്ല, ജനറല്‍ വരെയുള്ള ആശുപത്രികളിലും എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയതായി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത പറഞ്ഞു. ഈ ആശുപത്രികളില്‍ എല്ലാ സേവനങ്ങളും ഉറപ്പുവരുത്തിയിട്ടുണ്ട്. എല്ലാ ദുരിതാശ്വാസ ക്യാമ്പുകളിലും മതിയായ വൈദ്യ സഹായമാണ് ആരോഗ്യ വകുപ്പ് ചെയ്യുന്നത്. നേരത്തെതന്നെ രോഗമുള്ളവര്‍ക്കും കെടുതികള്‍ മൂലമുള്ള പ്രശ്‌നങ്ങള്‍ നേരിട്ടവര്‍ക്കുമുള്ള വൈദ്യസഹായമാണ് നല്‍കുന്നത്. മഴക്കെടുതി കാരണം ചികിത്സാ ചീട്ടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അത് കണ്ടുപിടിച്ച് നല്‍കാനുള്ള ശ്രമവും നടത്തുന്നതാണ്.

മഴക്കെടുതി കഴിഞ്ഞുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ആരോഗ്യ വകുപ്പ് പ്രാധാന്യം നല്‍കുന്നത്. മഴ മാറിക്കഴിഞ്ഞാല്‍ ഉണ്ടാകുന്ന മാലിന്യ പ്രശ്‌നങ്ങളിലൂടെയുണ്ടാകുന്ന പകര്‍ച്ച വ്യാധികള്‍ പ്രതിരോധിക്കുന്നതിന് വലിയ പ്രാധാന്യമാണ് നല്‍കുന്നത്.

പല സ്ഥലങ്ങളിലും ഡോക്ടര്‍മാര്‍ക്ക് എത്താനുള്ള ബുദ്ധിമുട്ട് ഉണ്ടെങ്കിലും അതെല്ലാം തരണം ചെയ്ത് അവര്‍ തന്നെ സന്നദ്ധരായി മുന്നോട്ട് വന്നിട്ടുണ്ട്. മരുന്നുകളുടെ ലഭ്യതയും ഉറപ്പ് വരുത്തിയിട്ടുണ്ട്. കൂടുതല്‍ ക്ലോറിനേഷനുള്ള സാധന സാമഗ്രികള്‍ എത്തിച്ചുകൊണ്ടിരിക്കുകയാണെന്നും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (26 minutes ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (2 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (2 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (3 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (3 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (3 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (3 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (3 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (3 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (3 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (3 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (4 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (4 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (5 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (7 hours ago)

Malayali Vartha Recommends